ആർക്കും സഹായിക്കാൻ കഴിയാത്തപ്പോൾ

Biju Abraham Atlanta.

നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും പരസഹായം തേടാത്തവർ ഉണ്ടാകില്ല .ഞാൻ ആരിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല , അതുകൊണ്ട് തന്നേ , ഞാൻ ആർക്കും ഞാൻ ഒന്നും കൊടുക്കയും ഇല്ല എന്ന് വീമ്പ് പറയുന്നവർ ഉണ്ടായേക്കും . എന്നാൽ അവർ പോലും അറിയാതെ അവർക്ക് സഹായം ലഭിക്കുന്നുണ്ട് എന്നതാണ് സത്യം . സുഹൃത്തേ
നീ അധിവസിക്കുന്ന ഈ ഭൂമി നിന്റെ വകയല്ല . സൗജന്യമായി നീ ഉള്ളിലേക്ക്‌ എടുക്കുന്ന പ്രാണ വായു നിന്റെ സ്വന്തം അല്ല .ഈ ഭൂമിയിൽ നീ അനുഭവിക്കുന്നതൊന്നും ആത്യന്തികമായി നിന്റെ സ്വന്തം അല്ല . നന്ദി പറഞ്ഞെ മതിയാകു . ആരോട് ? വേണ്ടതെല്ലാം തന്ന് നിന്നെ ജീവനോടെ കാത്ത് പ്രതിദിനവും നടത്തുന്ന ദാതാവായ ദൈവത്തോട് എല്ലാത്തിനും നന്ദി പറയേണം . അതാണ് യഥാർത്ഥ സ്നേഹം , അതാണ് യഥാർത്ഥ ആരാധന .അവിടെയാണ് സമാധാനവും അനുഗ്രഹവും ചിറകടിച്ചുയരുന്നത് .യേശുവിനോട് കൂടെ നമ്മൾക്ക് എല്ലാം ഉണ്ട് . യേശുവില്ലാതെ നമ്മൾക്ക് ഒന്നും ഇല്ല .നിത്യത വരെ നമ്മെ നയിക്കുവാൻ പ്രാപ്തനായ യേശുവിൽ ചാരി യാത്ര ചെയ്യുന്ന സീയോൻ സഞ്ചാരി ഓളങ്ങളിൽ തട്ടി നീ വീഴുകയില്ല . കാരണം നിന്റെ കരം പിടിച്ചിരിക്കുന്നത് കടലിനെയും കാറ്റിനെയും ശാന്തമാക്കുവാൻ കഴിയുന്ന യേശുവാണ് . അതുകൊണ്ട് നമുക്ക് അസാധ്യം എന്ന് തോന്നുന്ന ജീവിതപ്രതിസന്ധികളിൽ കുലുങ്ങാതെ അവന്റെ ആണിപഴുതേറ്റ കരത്തിൽ മുറുകെ പിടിക്കുക . സുരക്ഷിതമായി അവൻ നമ്മെ അക്കരെ എത്തിക്കും തീർച്ച . ദൈവം സഹായിക്കട്ടെ .

Leave a comment