ഇത് ദൈവജനം നിലവിളിക്കേണ്ട സമയം .

Biju Abraham Atlanta .

ലോകം മുഴുവൻ ഗുരുതരമായ പ്രതിസന്ധികളിൽ കൂടി കടന്നു പോകുന്നു .ആർക്കും ഒന്നും വ്യക്തമായി പ്രവർത്തിക്കാനാകാതെ എന്തൊക്കെയോ ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു അത്രമാത്രം . "അപ്പൂപ്പന്റെ വെടിപോലെ ഒത്താൽ ഒത്തു " എന്നാൽ എന്നെ അതിശയിപ്പിക്കുന്ന ഒരുകാര്യം ഈ സാഹചര്യങ്ങളിൽ നിലവിളിച്ചു പ്രാര്ഥിക്കേണ്ട ദൈവജനം ഇപ്പോഴും തങ്ങളെ പുകഴ്ത്തിയും , മറ്റുള്ളവരുടെ ആത്മാര്ഥതയില്ലാത്ത thums up ഉം smily face imoji കൾക്കും വേണ്ടി face ബുക്കിലും സോഷ്യൽ മീഡിയായിൽ കൂടിയും തള്ളുന്ന കാഴ്ച . ഇത് എത്രയോ അരോചകവും , അപലനീയവും ആണ് . എത്രയോ കുടുംബങ്ങളിൽ വേർപാടിന്റെ ദുഃഖം നീറി നിൽകുമ്പോൾ അവരുടെ ഒക്കെ ആശ്വസത്തിനായി കരഞ്ഞു വിലപിച്ചു ഇന്നത്തെ അവസ്ഥക്ക് ഒരു വ്യത്യാസം വരുത്തുവാൻ ശ്രമിക്കേണ്ട സമയം . ഈ പ്രതിസന്ധികളിൽ ദൈവം എവിടെ എന്ന് ചോദിക്കുന്ന തലമുറ . അവർക്ക് വേണ്ടത് ദൈവ പ്രവർത്തിയാണ് . അത് ആത്മാർത്ഥമായ നിലവിളിയിൽ കൂടി മാത്രമേ സംഭവിക്കൂ . അബ്രഹാമിന്റെ ആത്മ തപനം , നോഹയുടെ നിലവിളി , ഇയ്യോബിന്റെ കണ്ണീർ , ഇതിന് പകരം പറയുവാൻ മറ്റൊന്നില്ല . മറ്റുള്ളവരെ കാണിക്കുന്ന സോഷ്യൽ മീഡിയ ആരാധന അല്ല വേണ്ടത് . വീടിന്റെ ഉള്ളറയിൽ ആരും കാണാതെ നീ നിലവിളിക്കുമ്പോൾ ദൈവം മറുപടി അയക്കും . അപ്പോൾ നമ്മൾക്ക് പുഞ്ചിരിക്കാൻ അവസരമുണ്ടാകും , കുടുംബങ്ങളിൽ ആരാധന ഉയരട്ടെ . ജനത്തെ കബളിപ്പിക്കുന്ന പ്രസ്ഥാനങ്ങളും , പ്രോഗ്രാമുകളും അടഞ്ഞു തന്നെ കിടക്കട്ടെ . ദൈവം വസിക്കാത്ത മനോഹര ആലയങ്ങളിൽ പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചു വന്ന് പരസ്പരം പുകഴ്ത്തി പിരിയുന്ന ആരാധന സംവിധാനങ്ങൾ ദൈവത്തിന് അരോചകം ആയിരിക്കും . ആരാധന വെളിപ്പെടേണ്ടിയിരുന്ന ദൈവാലയത്തിൽ ക്രയ വിക്രയത്തിന്റെ ആരവരം മുഴങ്ങിയപ്പോൾ ഉയർന്ന യേശുതമ്പുരാന്റെ ചാട്ടവാറിന്റെ ശബ്ദം നമ്മുടെ ചെവികളിൽ മുഴങ്ങട്ടെ . ജനം മടങ്ങി വരിക . നിലവിളിക്കുക . നാഥന്റെ വരവ് അടുത്ത് പോയി .

Leave a comment