2021 – Another New Year .
Biju Abraham Atlanta.
നിന്റെ ഫീലിംഗ് കൊണ്ടുള്ള ഹീലിംഗ് കളി ദൈവത്തെ വിചാരിച്ചു ഇനിയെങ്കിലും
ഒന്ന് അവസാനിപ്പിക്ക് .
ഞാൻ പങ്കെടുത്ത ഒരാരാധന . ലീഡ് ചെയ്യുന്ന വ്യക്തിയുടെ വക സ്പെഷ്യൽ . God is going to do some healing in our midst right now .
Back pain must go ……… skin diseases
must go
………… . ………..,( I am still waiting for the corona must go ; but never happened yet . ) ദയവായി ഇനിയെങ്കിലും സത്യ ദൈവത്തെ വച്ചുള്ള കളികൾ നിർത്തൂ . നിന്റെ ഫീലിംഗ് പറയാനുള്ള വേദിയല്ല ആരാധന .
സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടുന്ന മറ്റൊന്ന് …..ആത്മ്മരോഷത്താൽ ഉറഞ്ഞു തുള്ളുന്ന പ്രസംഗകൻ . ലിപ്സ്റ്റിക് ഇട്ട നിന്റെ ചുണ്ട് ഇനിയും ആരേം കാണിക്കേണ്ടല്ലോ . നീയൊക്കെ കരിംകുറ്റിപോലെ ഇരുന്നോ ഇപ്പം ദൈവം നിന്റെ ഒക്കെ വായെ മൂടിയൊള്ളു …..
ഇനിയും നീയൊക്കെ നോക്കിക്കോ തലയടക്കം മൊത്തം മൂടും …. ഹും അല്ല പിന്നെ …. തല മുഴുവൻ മൂടി കാണിക്കുന്നു . ചിന്താ ശൂന്യരായ കുഞ്ഞിരാമന്മാർ അതിനും ആമേനും പ്രൈസ്‌തേലോർഡും അടിച്ചുവിടുന്നു . എന്റെ ദൈവമേ ഇതൊക്കെ എന്ന് ഒന്നവസാനിക്കും .എന്തൊരാധപതനം .
ലിപ്സ്റ്റിക് ഇട്ട സാറാമ്മയുടെ മുഖം മറക്കാനാണോ കോവിഡ് 19 മാസ്‌കും ആയി വന്നത് .ഇത് പ്രസംഗിക്കുന്ന നിങ്ങളുടെ മുഖ കുപ്പായം ഊരി വെച്ചെച്ചല്ലേ ഈ കസർത്ത് . ഇനിയെകിലും ഇതെല്ലാം നിർത്തി സത്യ വേദപുസ്തകത്തെ യഥാർത്ഥമായി വിളിച്ചു പറ .മറ്റുള്ളവർക്ക് കർണ്ണരസം വരുത്തുന്ന കോമാളി പ്രയോഗങ്ങളും , ശരീര ഭാഷയും മാറ്റിക്കളഞ്ഞു സത്യ സുവിശേഷം വിളിച്ചു പറ .
കോവിഡിന് വിശ്വാസിയെന്നോ , ഉപദേശിയെന്നോ ഉള്ള വ്യതാസമില്ല .
ബലമായി പിടിച്ചെടുത്ത പള്ളികളിലും , കോടികൾ മുടക്കി കെട്ടിപ്പൊക്കിയ സഭാ ഹാളുകളിലും ആരാധന ഉയർത്തി ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന മൗഢ്യ ജന്മങ്ങൾ . എന്തിനും ഏതിനും ഓശാന പാടുന്ന ഓശാന ക്രിസ്ത്യാനികൾ ആകരുത് ആരും .
ഹൈന്ദവ സമുദായത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു സഹോദരൻ ഒരു പാട്ടെഴുതി . എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യൻ അല്ലല്ലോ …..ഒരു വാക്കു മതി …… ഉടനെ വന്നു ഒരു പാസ്റ്ററുടെ വിമർശനം . കർത്താവിന്റെ വിലയേറിയ രക്തത്താൽ നമ്മെ വീണ്ടെടുത്തു നമ്മെ യോഗ്യരാക്കിയിരിക്കെ …….എന്തോന്നായി പറയുന്നത് . യോഗ്യത ഇല്ലെന്നൊക്കെ .? പൊന്നു പാസ്റ്ററെ നമിച്ചു . അറിവുകേടോ അതോ അസൂയയോ ? യേശുവിനോട് ശതാധിപൻ പറഞ്ഞു . ഞാൻ ഒരു പട്ടാള കൂട്ടത്തിന്റെ തലവൻ . ഞാൻ ഒരുവാക്ക് പറഞ്ഞാൽ എന്റെ കീഴിലുള്ള ഒരു പടയാളി എന്തും ചെയ്യും . അങ്ങനെയെങ്കിൽ സർവത്തിന്റെയും അധികാരിയായ യേശുവെ നീ എന്റെ വീട്ടിലേക്ക് വരേണ്ട ആവശ്യമേയില്ല . നീ അവിടെനിന്ന് ഒരു വാക് പറഞ്ഞാൽ മതിയല്ലോ . അത് അപ്രകാരം നടക്കുമല്ലോ . ഇത് അയാളുടെ യേശുവിലുള്ള വിശ്വാസത്തിന്റെ അളവറ്റ വലിപ്പം ആണ് കാണിക്കുന്നത് . അത് തന്നെ അല്ലെ ആ നല്ല പാട്ടിലും പ്രതിഫലിക്കുന്നത് . ചിലർ അസൂയകൊണ്ടും പ്രസംഗിക്കും എന്ന വചനം പാസ്റ്ററെ ഇതാ നിറവേറി . ഇനിയെങ്കിലും അസൂയ കളഞ്ഞു സത്യവചനം പറ . ജനം കേൾക്കട്ടെ . ഈ ലോകത്തിന് എന്താണ് സംഭവിക്കുന്നത് . ദൈവം നമ്മോട് പറയാതെ പറയുന്ന ഒന്നുണ്ട് . മടങ്ങി വരിക . തിരുമേനി അയ്മേനി വ്യത്യാസമില്ല , ഉപദേശി , വിശ്വാസി വ്യത്യാസമില്ല . എല്ലാവരും ദൈവ പാദത്തിൽ വീഴുക . kovid 19 up graded ആയി 2021 ൽ എത്തിനിൽക്കുന്നു . ശക്തികാണിക്കുന്ന zoom പ്രകടനങ്ങളും എല്ലാം മാറ്റിവെച്ചു ജനം സത്യമായും , നിർവ്യാജമായും നിലവിളിക്കുമ്പോൾ ദൈവം തന്റെ ജനത്തിന്റെ സ്ഥിതിക്ക് മാറ്റം വരുത്തും . അപ്പോൾ യാക്കോബ് സന്തോഷിക്കയും , യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും . വരുവാനുള്ളവൻ വരും താമസിക്കയും ഇല്ല .