Biju Abraham Atlanta.
ഒലിവ് മരം വളരെ പ്രയോജനമുള്ള ഒരു വൃക്ഷം . പേര് കൊണ്ട് ഒലിവ് എന്ന് അറിയപ്പെടുന്നു എങ്കിലും അത് കാട്ടു ഒലിവ് ആണെങ്കിൽ അതിന് പ്രയോജനം ഇല്ല . Romans 11: 17 “ കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ട് ഒലിവ് ആയ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവ് മരത്തിന്റെ ഫല പ്രദമായ വേരിന് പങ്കാളിയാക്കി തീർത്തു എങ്കിലോ കൊമ്പുകളുടെ നേരെ പ്രശംസിക്കരുത് .പ്രശംസിക്കുന്നു എങ്കിൽ നീ വേരിനെ അല്ല വേര് നിന്നെ അത്രേ ചുമക്കുന്നു എന്ന് ഓർക്കുക “
ഗ്രാഫ്റ്റിങ് എന്ന പ്രക്രീയ ആണ് ഇവിടെ സംഭവിക്കുന്നത് . നല്ല ഫലം ലഭിക്കുവാൻ ഫലമില്ലാത്ത മരത്തിൽ നീളത്തിൽ ഒരു മുറിവുണ്ടാക്കി അതിന്റെ തൊലി അറുത്തു മാറ്റും . ആസ്ഥാനത്തു നല്ല മരത്തിന്റെ ഒരു ഭാഗം ഒട്ടിച്ചു ചേർത്ത് വയ്ക്കുന്നു . ചില ദിവസങ്ങൾക്കു ശേഷം അവിടെ മുളച്ചുവളരുന്ന പുത്തൻ നാമ്പ് വളരുവാൻ തുടങ്ങുമ്പോൾ കർഷകൻ പഴയ മരത്തിന്റെ തല മുറിച്ചു മാറ്റും . ഇപ്പോൾ ആ പഴയ വൃക്ഷമല്ല പുതിയ ഫലപ്രദമായ വൃക്ഷമാണ് തഴച്ചു വളരുന്നത് . എത്ര അത്ഭുതകരമായ ഒരു പരിണാമം . ഫലം ഇല്ലാതെ നിന്ന വൃക്ഷം ഇപ്പോൾ ഫലം കായ്ക്കുന്നതായി മാറി . പഴയ വൃക്ഷത്തെ പിഴുത് മാറ്റാതെ , അതിന് പുതു ജീവൻ നൽകിയ കർഷകൻ . ഇത് തന്നെയാണ് നമ്മോടും ദൈവം ചെയ്യുന്നത് .നമ്മുടെ ഫലമില്ലായ്‌മ എടുത്തു മാറ്റി പുതിയ ഫലങ്ങൾ കായ്ക്കുന്ന ആത്‌മീയ വളർച്ചയിലേക്ക് നമ്മെ നയിക്കുന്ന ഒരു നല്ല തോട്ടക്കാരൻ ഇന്നും നമ്മെ പാലിക്കുന്നു . നമുക്ക് പ്രശംസിപ്പാൻ യാതൊന്നും ഇല്ല .എല്ലാം അവന്റെ കൃപാ ദാനങ്ങൾ മാത്രം . സർവ മഹത്വവും അവനു മാത്രം .