ചിറകുകൾ കുഴയുമ്പോൾ .


Biju Abraham Atlanta.

വളരെ ഉയരത്തിൽ പറക്കുന്ന പക്ഷിയാണ് കഴുകൻ . അത്‌ കൂടുണ്ടാകുന്നതും ഉയരത്തിൽ വളരെ ഉറപ്പിൽ തന്നെ . ശക്തമായ കാട്ടു കമ്പുകൾ കുട്ടി ചേർത്ത് , അതിന് മുകളിൽ മൃദുല ഉള്ള തൂവലുകൾ പാകിയ സുന്ദരവും , സുരക്ഷിതവും ആയ കൂട് . അവിടെ ജനിക്കുന്ന കുഞ് തികച്ചും സന്തോഷവാൻ .സമയത്തു നല്ല ഭക്ഷണം . ഒന്നിനും കുറവില്ല . അനന്ത വിഹായസ്സിൽ പറന്നു നടക്കുന്ന കഴുകന്റെ കുഞ്ഞിന് അഭിമാനം .
എന്നാൽ ഒരു ദിവസം തന്റെ കൂടിനൊരു ചലനം . തന്റെ കൂട്‌ തകരുന്നു .തനിക്ക് സുഖം നൽകിയിരുന്ന , ഓരോ തൂവലുകളും തള്ള കഴുകൻ വലിച്ചു പുറത്തു കളഞ്ഞു . തന്റെ ദേഹം ആദ്യമായി പരുക്കനായ കമ്പുകളിൽ തട്ടി വേദനിച്ചു . സന്തോഷം വഴി മാറി . പകരം ഭയവും , വേദനയും ,നിരാശയും സ്ഥാനം പിടിച്ചു . അതുവരെ കിട്ടിയിരുന്ന എല്ലാ പരിചരണങ്ങളും മറന്ന് ഭയത്തോടെ നിലവിളിക്കുന്ന അവസ്ഥ . അവസാന കമ്പും ഇളകി വീണപ്പോൾ ഉയരത്തിൽ ആയിരുന്ന ആ കുഞ് താഴേക്ക് പതിക്കുന്നു . മരണ ഭയത്താൽ താൻ സ്വന്തം ചിറകുകൾ അനക്കി അൽപ്പം പറന്നു .എന്നാൽ കുഴഞ്ഞു വീഴുവാൻ തുടങ്ങിയപ്പോൾ അവന് മനസ്സിലായി തനിക്ക് താങ്ങായി രണ്ട് ശക്തമായ ചിറകുകൾ തന്നെ വഹിച്ചിരിക്കുന്നു . ആ പരിശീലനത്തിനൊടുവിൽ അവൻ ആദ്യമായി പറന്നുയർന്നു . തന്റെ ചിറകുകൾ ശക്തമായിരിക്കുന്നു . ഇപ്പോൾ വേദന മാറി പകരം സന്തോഷം മാത്രം . കരച്ചിൽ മാറി പകരം നന്ദി മാത്രം . എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയായവൻ ആകുന്നു . പരിശോധനകൾ ഉയരങ്ങളിലേക്കുള്ള വഴിത്താരകൾ ആണ് .നമ്മെ പിടിച്ചുലക്കുന്ന സംഭവങ്ങൾ ഉയർന്നു പറക്കാനുള്ള അവസരങ്ങൾ ആണ് . ദൈവത്താൽ നമുക്ക് അസാധ്യമായി ഒന്നും ഇല്ല . അവന്റെ ബലമുള്ള ഭുജങ്ങൾ നമുക്ക് താങ്ങായുണ്ട് . അവനിൽ മാത്രം ആശ്രയം വെയ്ക്കാം . ദൈവം സഹായിക്കട്ടെ .

Leave a comment