Biju Abraham Atlanta.
1912 നാവിക ചരിത്രത്തിലെ ഒരിക്കലും മറക്കുവാൻ സാധികാത്ത വർഷം . ഇംഗ്ലണ്ടിലെ സതാംപ്ടൺ തുറമുഖത്തുനിന്നും ന്യൂയോർക് നഗരത്തെ ലക്ഷ്യമാക്കി ഒരിക്കലും മുങ്ങുവാൻ കഴിയുകയില്ല എന്ന് വിശ്വസിച്ച ടൈറ്റാനിക് എന്ന പടുകൂറ്റൻ കപ്പൽ തന്റെ കന്നി യാത്ര സമാരംഭിച്ചു . ഇത് എത്രമാത്രം ആഡംബരം നിറഞ്ഞതും , സമ്പന്നമായിരുന്നു എന്നതും അതിന്റെ പതനത്തിന് ശേഷം കണ്ടെടുത്ത artifacts കാണിച്ചു തരുന്നു . സ്കൂളിൽ ഒക്കെ പഠിക്കുകയും , വായിക്കുകയും ഒക്കെ ചെയ്ത് വിസ്മയം കൊണ്ടിരുന്ന ആ കപ്പലിന്റെ കണ്ടെടുക്കപ്പെട്ട ഇരുമ്പു പാളികളിൽ ഒന്നിൽ സ്പര്ശിക്കുവാൻ എനിക്ക് സാധിച്ചു . ഒരു ഇലക്ട്രിക്ക് ഷോക്ക് പോലെ ഉള്ള ഒരു അനുഭവം . എത്ര ആളുകൾ ജീവനുവേണ്ടി പരക്കം പായുന്നതിനിടയിൽ അതിൽ പിടിച്ചു കയറിയിട്ടുണ്ടാകും . എന്റെ മനസ്സിൽ ഞാൻ അവരുടെ നിലവിളി കേട്ടു . താഴ്ന്നു പോകുന്ന കപ്പലിൽ നിന്നുകൊണ്ട് ചുരുക്കം ചില രക്ഷാ ബോട്ടുകളിൽ നിന്ന് പൊട്ടി കരയുന്ന തങ്ങളുടെ കുഞ്ഞുങ്ങളെയും , ഭാര്യമാരെയും നിറകണ്ണുകളോടെ നൊക്കി കൈവീശി സമുദ്രത്തിന്റെ അഗാധതയിലേക്ക് താണു പോകുന്ന ആ കാഴ്ച ഞാൻ എന്റെ മനസ്സിൽ കണ്ടു . എത്ര ഭയാനകവും ഹൃദയ ഭേദകവും ആയിരുന്നിരിക്കണം ആ സംഭവം . അതിന്റെ യാത്രക്കായി ഉപയോഗിച്ച കൽക്കരി തകർന്ന കപ്പലിന്റെ രണ്ട് മൈൽ ചുറ്റളവിൽ ചിതറി തെറിച്ചു . അതിന്റെ ഒരു ചെറിയ ഭാഗം എനിക്ക് ലഭിക്കുവാൻ ഇടവന്നത് ഇന്നും ഞാൻ സൂക്ഷിക്കുന്നു . മനുഷ്യന്റെ ആഡംബരത്തിന്റെ അവസാന വാക്കുപോലെ കരുതിയ ആ കപ്പൽ അടിത്തട്ട് തകർന്ന് സമുദ്രത്തിന്റെ തണുത്തുറഞ്ഞ അടിത്തട്ടിലേക്ക് താണുപോയി . ഇത് നമ്മളെ എത്ര ചിന്തിപ്പിക്കണം . മനുഷ്യൻ എത്ര ഉയർന്നാലും അവന് താഴുവാൻ ഒരു നിമിഷം മതി . ജീവിതത്തിന്റെ ഗതി മാറി മറിയുവാൻ , സന്തോഷത്തിന്റെ പാട്ടു സന്താപത്തിന്റേതാകുവാൻ ഒരു നിമിഷം മതി . എത്ര എത്ര വീരന്മാർ പട്ടുപ്പോയി , എത്ര എത്ര മനോഹര സംഗീതം നിലച്ചുപ്പോയി . ഹാ മനുഷ്യൻ എത്ര നിസ്സാരർ . അവർ രാവിലെ തളിർത്തു വെകുന്നേരം വാടി പോകുന്ന പുല്ലിന് തുല്യം . മാഞ്ഞു പോകുന്ന നിഴലിന് തുല്യം . അവന് അഹങ്കരിക്കുവാൻ എന്തുണ്ട് . എല്ലാം വെറും മായ മാത്രം . മനുഷ്യൻ തന്റെ ജീവകാലത്തുതന്നെ അവന്റെ സൃഷ്ട്ടാവിനെ അറിയണം . “ദുർദിവസങ്ങൾ വരും “എന്ന് വിശുദ്ധ ബൈബിൾ വിളിച്ചു പറയുന്നു , “ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു . “പകലുള്ളേടത്തോളം അയച്ചവന്റെ പ്രവർത്തി ചെയ്യുക “എന്നീ വചനങ്ങൾ എന്താണ് വെളിപ്പെടുത്തുന്നത് . ലോകം എന്നും ഇങ്ങനെ പോകുകയില്ല എന്നും . നമ്മുടെ ജീവിത പ്രതിസന്ധികളിൽ നാം മുങ്ങി മറയുന്നതിന് മുൻപേ നമ്മുടെ സുരക്ഷ നാം ഉറപ്പിക്കണം എന്ന് ബൈബിൾ വിളിച്ചു പറയുന്നു . “വരുവാൻ ഉള്ളവൻ വരും താമസിക്കയില്ല .”അവനായി ഒരുങ്ങിയിരിക്കുന്നവർ ഭാഗ്യം ഉള്ളവർ . ദൈവം സഹായിക്കട്ടെ .