നിലവിളി കേൾക്കുന്ന ഒരു ദൈവം 😪

Biju Abraham Atlanta.

“എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു
എന്റെ ജനത്തിന്റെ നിലവിളി ഞാൻ കേട്ടു “
ദൈവം എല്ലാം കാണുന്നു . ദൈവം എല്ലാം അറിയുന്നു . ദയില്ലാത്ത മേലാളന്മാരുടെ പീഡനം സഹിക്കാതെ യിസ്രായേൽ ജനം ദൈവത്തോട് നില വിളിച്ചു .അപ്പോൾ ദൈവം പ്രതികരിക്കുന്നു . സ്വാർത്ഥ ലാഭങ്ങൾക്കായി ദൈവത്തെ പലപ്പോഴും അവർ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും തള്ളിക്കളഞ്ഞു . എന്നാൽ ആ സമയവും ദൈവം അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു .എന്നാൽ ദൈവം തന്റെ പ്രവർത്തി ആരംഭിച്ചത് അവരുടെ നിലവിളി ഉയർന്നപ്പോളാണ് . ഇത് തന്നെ ആണ് പുതിയ നിയമ യുഗത്തിലും സംഭവിക്കുന്നത് . ദൈവം എല്ലാം കാണുന്നു . എന്നാൽ അവൻ തന്റെ പ്രവർത്തി വെളിപ്പെടുത്തുന്നത് കരച്ചിലിന്റെ ശബ്ദം ഉയരുന്നിടത്താണ് .തന്റെ മക്കളുടെ നിലവിളിയിൽ സ്വർഗം ചലിക്കും . അവൻ തന്റെ തൃക്കൈ നീട്ടി അവരെ വീടുവിക്കും .ലാസറിന്റെ കല്ലറക്കൽ കണ്ണുനീർ തൂകിയ യേശുനാഥൻ . നമ്മുടെ പ്രതീക്ഷ പോയി എന്ന് ലോകം വിധി എഴുതുന്നിടത്തും തന്റെ ജനത്തിന്റെ കരച്ചിലിന്റെ മുൻപിൽ സ്വർഗം ഉത്തരമായി , മറുപടിയായി , വിമോചനമായി ഒക്കെ വെളിപ്പെടും . “മനസ്സ് തകർന്നവരെ അവൻ ആശ്വസിപ്പിക്കുന്നു ” എപ്പോഴാണ് നമുക്ക് ആശ്വാസം ലഭിക്കുന്നത് ? ഉത്തരം ലഭിക്കുമ്പോൾ , വിടുതൽ വരുമ്പോൾ .എന്താണ് യഥാർഥ വിടുതൽ .? അതൊരു യാത്രയാണ് . മിസ്രയിമിനെ വിട്ട് കനാനിൽ എത്തുവാൻ ഉള്ള ഒരു യാത്ര . യാത്രയിൽ നമുക്ക് അത്യാവശ്യം വെണ്ടതേ എടുക്കാവൂ . ഭാരം കൂടിയ ലഗേജുകൾ യാത്രക്ക് പ്രയാസം ഉണ്ടാക്കും . ഈ യാത്രയിൽ അത്യാവശ്യം വേണ്ടതെ സ്വീകരിക്കാവൂ എന്ന് സാരം .എന്നാൽ നമ്മെ സന്തോഷിപ്പിക്കേണ്ട ഒരു കാര്യം ഉണ്ട് . നമ്മുടെ വാഗ്ദത്ത കനാനിൽ നമുക്ക് വേണ്ടതെല്ലാം ഉണ്ട് . നമ്മൾ അവിടെ എത്തുക . അതാണ് പ്രധാനം . ഈ യാത്രയിൽപകൽ ,ലോക വെയിലിൽ നാം വാടാതെ യേശു മേഖ സ്തംഭമായും , ജീവിതത്തിന്റെ ഇരുണ്ട രാത്രികളിൽ യേശു അഗ്നി സ്തംഭം ആയും നമ്മോട്‌ കൂടെ ഉണ്ട് . സ്വർഗീയ കനാനിൽ എത്തുക . അവിടെയാണ് സമാധാനം . അവിടെയാണ് കവിഞ്ഞൊഴുകുന്ന അനുഗ്രഹസമൃദ്ധി . ആ ലക്ഷ്യത്തിൽ എത്തുക . ദൈവം സഹായിക്കട്ടെ .

Leave a comment