യേശുവിനെ കാണാതെ പോകുന്നവർ .


Biju Abraham Atlanta.

മനുഷ്യ രക്ഷക്കായി യേശുനാഥൻ ഭൂമിയിൽ വന്നു . ദൈവരാജ്യം പ്രഘോഷിച്ചു . പാവങ്ങളുടെ കണ്ണീർ തുടച്ചു . കുരുടരുടെ കണ്ണുകൾ തുറന്നു . അവർ ആദ്യമായി സന്തോഷത്തോടെ കണ്ട ഈ ലോകത്തിനപ്പുറം രമ്യ മനോഹരമായ ഒരു വരുവാനുള്ള ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കി . തന്റെ പ്രവർത്തിയിൽ എല്ലാം വരുവാനുള്ളതിന് പ്രാധാന്യം കൊടുക്കുന്ന യേശുവിനെ നാം കാണണം . ആ അറിവ് പ്രാപിക്കുന്നവരെ യഥാർത്ഥമായും അവനെ അറിയുന്നുള്ളു . ഇവിടെ ഉയർത്ത ലാസർ വീണ്ടും മരിച്ചു . സൗഖ്യമാക്കപ്പെട്ട രോഗികളും ഈ ലോകത്തിൽ നിന്നും മറഞ്ഞു . " ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ " യേശുവിൽ നിന്ന് വിടുതൽ പ്രാപിക്കുന്നവർ ആ താൽക്കാലിക നേട്ടങ്ങൾക്ക് പ്രാധാന്യം നൽകാതെ , രോഗമില്ലാത്ത , കണ്ണുനീരില്ലാത്ത , സന്തോഷം അസ്തമിക്കാത്ത നീതിസൂര്യന്റെ നാടിനായി കാത്തിരിക്കണം എന്ന് സാരം . അങ്ങനെ ഉള്ളവരിൽ ദൈവസ്നേഹം കവിഞ്ഞൊഴുകും . അവിടെ പരിവേദനകളില്ല , അതിമോഹങ്ങൾ ഇല്ല , ആർഭാടത്തിന്റെ അഭിനിവേശങ്ങൾ ഇല്ല . സമ്പത്തും , ദാരിദ്ര്യവും , അവർക്ക് ഒരു പോലെ . വിശുദ്ധനായ പൗലോസിന്റെ വാക്കുകൾ നോക്കുക . സമൃദ്ധിയിലും ഇല്ലായ്മയിലും ഇരിക്കുവാൻ കഴിയുന്ന പൗലോസ് . എരിയുന്ന തീയിൽ നിന്ന് വിടുതൽ വന്നാലും ഇല്ലെങ്കിലും ദൈവഹിതത്തിനെതിരായി നിൽക്കില്ലെന്ന് ശാട്യം പിടിച്ച വിശ്വാസം . അതാണ് യഥാർത്ഥ ആയും ദൈവത്തെ അറിയുന്ന അറിവ് . ആ അറിവ് നേടുവാൻ ദൈവം നമുക്ക് ഏവർക്കും അവസരങ്ങൾ തരട്ടെ . പരിശോധനയിലും , അപകടത്തിലും ,കണ്ണുനീരിലും കൂടികടക്കുമ്പോൾ ഓർക്കുക , ചിന്തിക്കുക , നാഥനെ അറിയുക , അവനെ അറിയേണ്ടതുപോലെ അറിയുക . ദൈവരാജ്യം അതിവിദൂരം അല്ല എന്ന് കാലഗതികളും വിളിച്ചു പറയുന്നു . ഒരുങ്ങുന്നവർ ഭാഗ്യവാന്മാർ .

Leave a comment