Biju Abraham Atlanta.
വല്ലപ്പോഴും വന്നു വന്നു പോകുന്ന നിന്റെ മുട്ടിന്റെ വേദനക്ക് ഇതാ ശമനം ഉണ്ടാകുന്നു .
ear wax കയറി അടഞ്ഞിരിക്കുന്ന ചെവിയുടെ അടുത്ത് പോയി ഇപ്പൊ നിങ്ങക്ക് കേൾക്കാമോ എന്ന് വിളിച്ചു ചോദിക്കുമ്പോൾ ആരെയും പിണക്കേണ്ട എന്ന് കരുതുന്ന പാവം അച്ചായൻ തലകുലുക്കിപോകുമ്പോൾ ഉയരുന്ന കര ഘോഷങ്ങളിൽ സായൂജ്യം അടയുന്ന , അത്ഭുത പ്രവർത്തകന്റെ നോട്ടം .? പാപത്തിൽ ഉരുണ്ടു മറിയുന്ന വ്യക്‌തിയേയുടെ അടുത്ത് പോയി താങ്കൾ ഇനിയും ഒട്ടനവധി പടികൾ ചവിട്ടി , ഉയർന്ന തലങ്ങളിൽ നിൽക്കുന്നത് ഞാൻ കാണുന്നു ?
ലോക പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകന്റെ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എനിക്ക് ദുർഭാഗ്യം ഉണ്ടായി .? അല്പം വചനം പറഞ്ഞു . തുടർന്ന് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എല്ലാ രീതിയിലും തള്ള് . എനിക്ക് അടുത്തറിയാവുന്ന ഒരാൾ തന്റെ മകനും ആയി അവിടെ ഉണ്ട് . അപ്പോൾ വന്നു പ്രവചനം ഇതാ നിന്റെ കണ്ണിന് കാഴ്ച വരുന്നു . ഏറ്റെടുക്കുക .ഏറ്റെടുത്ത പാവം ചെറുക്കൻ സ്റ്റേജിന്റെ മൂലയിൽ തന്റെ ഗ്ലാസ് ഇട്ടു .മീറ്റിങ് എല്ലാം കഴിഞ്ഞപ്പോൾ അപ്പൻ സ്റ്റേജിൽ പോയി മകന്റെ ഗ്ലാസ് തപ്പിയെടുത്തു . അത് നൊക്കി നിന്ന ഞാൻ ചോദിച്ചു അപ്പോൾ സൗഖ്യമായില്ലേ ? ഈ കണ്ണാടി ഞാൻ ശരിക്കും പൈസ കൊടുത്താ മേടിച്ചേ . അവൻ ആണ്ട് ആ ചെയറിൽ ഇരിക്കുന്നു ഇതില്ലാതെ അവനൊന്നും കാണാൻ മേലന്നെ .?
ദാവീദ് രാജാവ് ഒരു പാപത്തിൽ പെട്ടു .ഒരു മോഹം .ഊരിയാവിന്റെ ഭാര്യയെ തന്റേതാക്കണം . എന്താ മാർഗം . യുദ്ധത്തിൽ ശക്തമായി ആൾ യുദ്ധം നടക്കുന്ന ഭാഗത്തേക്ക് ഊരിയാവിനെ പറഞ്ഞു വിട്ടു . അധികം പിടിച്ചു നിൽക്കാൻ കഴിയാതെ അവൻ മരിച്ചു വീണു .
തുടർന്ന് ദാവീദ് അവന്റെ ഭാര്യയെ തന്റെ ഭാര്യയാക്കി അവൾക്ക് സംരക്ഷണം കൊടുത്തു . സാധാരണ ജനത്തിന്റെ മുൻപിൽ ഇവൻ എത്ര മഹാൻ . സാധുക്കൾക് അത്താണി . അഭിഷിക്തനായ രാജാവ് എത്ര ഉത്തമൻ .
സകലവും കാണുന്ന ജീവനുള്ള സത്യദൈവം നാഥാൻ പ്രവാചകനെ രാജസന്നിധിയിലേക്ക് അയച്ചു . ജീവനുള്ള ദൈവത്തിന്റെ സന്ദേശം കയ്യിലുള്ള പ്രവാചകൻ . അവിടെയെത്തി ഒരു കഥയാണ് പറഞ്ഞത് . നാട്ടിലെ ഒരു പ്രമാണി തന്റെ ആവശ്യത്തിനായി ഒരു ദരിദ്രന്റെ ഓമനിച്ചു വളർത്തിയിരുന്ന കുഞ്ഞാടിനെ ബലമായി തട്ടിയെടുത്ത കഥ . കഥ കേട്ട അഭിഷിക്തന്റെ കോപം ജ്വലിച്ചു , ധർമബോധത്താൽ അവൻ അരിശം കൊണ്ടു . എന്റെ രാജ്യത്ത് ഇത് സംഭവിച്ചാൽ അവന്റെ തല കാണില്ല . സത്യപ്രവാചകൻ ഇത്ര മാത്രം പറഞ്ഞു ” ആ മനുഷ്യൻ നീ തന്നെ ” കുറ്റബോധം വന്ന ദാവീദ് അലറി കരഞ്ഞു . അനുതാപത്തിന്റ , പ്രായശ്ചിത്തത്തിന്റ , ചെയ്തുപോയ കൊടും ക്രൂരതയുടെ അടിവേര് പറിയുന്ന കരച്ചിൽ .പിന്നത്തേതിൽ ദൈവം അവനെ പറ്റി പറയുന്ന ഒരു സാക്ഷ്യം ഉണ്ട് . “ഇവൻ എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് “
ഇതാണ് യഥാർഥ പ്രവചനത്തിൽ സംഭവിക്കേണ്ടത് . വീണുപോയവനെ കൈപിടിച്ചുയർത്തുന്ന ദൈവകൃപ പകരപ്പെടേണം , അവിടെ വ്യക്തികൾ പണിയപ്പെടും . അപ്പോൾ ദൈവവും സംപ്രീതനാകും . അപ്പോൾ കേൾക്കുന്ന ഒരു ശബ്ദം ഉണ്ട് . ഇവൻ എനിക്ക് പ്രിയമുള്ളവൻ , എനിക്ക് പ്രിയമുള്ളവൾ . ഇവിടെ ദൂത് നല്കിയ ദൈവവും ദൂത് വാഹി ആയ പ്രവാചകനും നിരപ്പ് പ്രാപിക്കേണ്ട പാപിയും ഒത്തു ചേർന്ന് പൂർത്തീകരിക്കുന്ന മഹത്തായ ശിശ്രൂഷയാണ് യഥാർത്ഥ പ്രവചനശിശ്രൂഷ . ദൈവം നൽകുന്നത് മാത്രം പറയുന്ന പ്രവാചകൻമാർ എഴുനെല്കുമ്പോൾ ജനം വിടുവിക്കപെടും .
ദൈവം സഹായിക്കട്ടെ .