Noble Jacob
ദൈവഹിതം അറിഞ്ഞു ശിശ്രുഷിക്കുന്നതിന് പകരം
ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞു കളമൊരുക്കുന്ന കച്ചവടക്കാരന്റെ മനോഭാവവും സാമർഥ്യവും ഇന്ന് ചില സുവിഷകന്മാരിൽ ഉണ്ട് എന്ന് പറയുന്നതിൽ വിഷമമുണ്ട്.
അപ്പൊസ്‌തലനായ പൗലോസ് 2 തിമൊഥെയൊസ് 4 ലിൽ ഇങ്ങനെ പറയുന്നു
അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
യേശു ക്രിസ്തുവിനെ കുറിച്ച് പറയേണ്ട സുവിശേഷത്തിനു പകരം ചെപ്പിടി വിദ്യകൾ കാണിച്ചു, സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകൾ ഒരുതര പ്രത്യേക ഉന്മാദാവസ്ഥ യിൽ എത്തിച്ചു അതിനെ ആത്മീയമായി ചിത്രീകരിക്കുന്നു.അനുദിനാവശ്യങ്ങൾ രോഗം,മക്കളില്ലായ്മ
കടഭാരങ്ങൾ, കല്യാണം, ജോലി, ശാപം, അങ്ങനെ പ്രശനങ്ങൾക്ക് പരിഹാരം തരുന്ന ഒരു ദൈവത്തെ അവർ അവതരിപ്പിക്കുന്നു.
ചെവിക്കു ഇമ്പമായതും
ആളുകളുടെ കുറ്റങ്ങളും
തമാശകൾ പറഞ്ഞു തൃസിപ്പിക്കുന്നത്.
അങ്ങനെ പോകുന്നു അവരുടെ പട്ടിക.
കൂടാതെ വചനത്തിന്റെ ഒരു ഭാഗം എടുത്തു അതിലെ നന്മകൾ മാത്രം പറഞ്ഞു പ്രസംഗിക്കുന്ന വിധ്വാൻമാരും കുറവ് അല്ല. ഉദാ “എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു” ഇത് ഒരു ന്യൂജെൻ സുവിശേഷകൻ
എങ്ങനെ വ്യാഖാനികും എന്ന പറയണ്ട കാര്യമില്ല.
ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. ഈ സത്യമായ വചനം വിശ്വസിക്കുമ്പോൾ അത് പാപത്തിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം വരുത്തുന്നു.
ഈ തിരുവചനത്തോടെ കുട്ടുവെന്നോ കുറയ്ക്കുവാന്നോ നമുക്ക് അവകാശം ഇല്ല.
അങ്ങനെ ചെയ്‌വന്നവൻ ശപിക്കപ്പെട്ടവൻ.
ദൈവത്തിന്‍റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ എന്ന പ്രവൃത്തികൾ പുസ്തകത്തിൽ പറയുന്നു.
അടുത്തിടായി ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുന്നു ഒരു സംഗതി ആണ് തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ആശയകുഴപ്പം ഉണ്ടാകുന്ന ചോദിങ്ങൾ ചോദിക്കുന്നത്.
എന്നാൽ ഈ ചോദിങ്ങൾക്ക് ഹവ്വ അമ്മച്ചിയുടെ അത്രയും പഴക്കം ഉള്ളത് എന്ന ദൈവവചനം പഠിക്കുന്ന ആളുകൾക്ക് മനസ്സിൽ ആവും.
ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും എന്ന തിരുവചനം നമ്മളെ ഓർപ്പിക്കുന്നു.
അതുകൊണ്ട് വീഴാതെ യിരുപ്പാൻ പുത്രനെ ചുംബിക്കുവിൻ .
സദാകാലവും ഉണർന്നുയിരുപ്പിന്
ബലഹീനരെ താങ്ങുവിൻ
ബെരോവെയിൽ ഉള് വിശ്വാസികൾപോലെ
വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോകന്നവർ ആകട്ടെ.
ഈ തിരുവചന സത്യങ്ങളെ മനസ്സിലാകുവാൻ ദൈവ ആത്മാവ് നമുക്ക് തുണ നില്കും.
ദൈവവചനം നമുക്ക് നല്ക്കുവാൻ ദൈവത്തിനു മനസായി.
ഈ തിരുവചനം നമുക്ക് നലകിയതിന്റെ പ്രധാനം ഉദ്ദേശ്യം
2 തിമൊഥെയൊസ് 3 :16, 17 പറയുന്നു.
- ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
- ഉപദേശത്തിന്നു
- ശാസനത്തിന്നും
- ഗുണീകരണത്തിന്നും
- നീതിയിലെ അഭ്യാസത്തിന്നും
പ്രയോജനമുള്ളതു ആകേണ്ടതിന്നു.
അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ദൈവത്തിൽ പൂർണ്ണ മായി ആശ്രയം വെച്ച് നമുക്ക് ജീവിക്കാം.