സുബോധം നഷ്ടപ്പെട്ടാൽ

Biju Abraham Atlanta.

ഗദരദേശത്തെ ഭൂതഗ്രസ്തനെ കുറിച് പറയുമ്പോൾ അവൻ ” സുബോധം നഷ്ട്ടപെട്ടവനായി കല്ലറകളിൽ പാർത്തു ” എന്ന് കാണുന്നു . ഒരിക്കൽ സുബോധം ഉണ്ടായിരുന്നവൻ അത്‌ നഷ്ടപ്പെട്ടപ്പോൾ അവന്റെ വാസവും , സംസർഗവും ജീവൻ നഷ്ടപെട്ടതിനോടൊപ്പം ആകുന്നു . സുബോധം നഷ്ട്ടമായാൽ മനുഷ്യൻ എന്തും ചെയ്യും . അമേരിക്കയിൽ നടന്ന അതിക്രൂരമായ ഒരു കുലപാതകം നമ്മൾ അറിഞ്ഞു കാണുമല്ലോ . കേവലം 26 വയസുള്ള തന്റെ ഭാര്യയെ 17 പ്രാവശ്യം കുത്തി , താഴെ വീണ അവരുടെ ശരീരത്തിൽ ക്കൂടി കാറോടിച്ചു കയറ്റിയ ഭർത്താവ് , തങ്ങളുടെ 2 വയസുള്ള കുഞ്ഞിനെ പറ്റി ഓർത്തില്ല . ചെയുന്നത് എന്താണ് എന്ന് അറിഞ്ഞിരുന്നോ ? ആർക്കറിയാം . ഒരു പക്ഷെ ഭ്രാന്തമായ പ്രതികാര ചിന്തയോ എന്തായിരുന്നു ആ മനസ്സിൽ എന്നത് കൃത്യം ചെയ്ത വ്യക്തിക്കും ദൈവത്തിനും മാത്രമേ അറിയൂ .
എത്ര അപലപനീയമായ നീചകൃത്യം .
ദൈവം ചോദ്യം ചെയുന്ന ക്രൂരകൃത്യം . ഭൂമിയിലെ ആദ്യത്തെ കുലപാതകം നടന്നപ്പോൾ ദൈവം പറഞ്ഞ വാക്കുകൾ ” നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു ” എന്നാൽ പ്രതികാര ബുദ്ധിയാൽ സ്ഥിരബുദ്ധി മറഞ്ഞ കയീൻ ദൈവത്തോട് പോലും ധിക്കാരമായി സംസാരിക്കുന്നു . ഞാൻ അവന്റെ കാവൽക്കാരനോ ?
ഇതെല്ലാം കാണുമ്പൊൾ തിന്മ വിട്ടോടി ദൈവവഴികളിൽ തന്നെ നടക്കുവാൻ നമ്മെ തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കാം . അതി കഠിനമായ വേദനയിൽ ക്കൂടി കടന്നുപോകുന്ന ആ കുടുബത്തെ ദൈവത്തിന്റെ ആശ്വസകരങ്ങളിൽ നമുക്ക് സമർപ്പിക്കാം . കുടുബങ്ങളെ തകർത്തെറിയുന്ന പൈശാചിക പ്രവർത്തനങ്ങളെ ഇല്ലാതാക്കുവാൻ യേശുവിന്റെ ശക്തിക്കു സാധിക്കും . അതാണ് യേശുവിനാൽ സൗഖ്യത്തെ ലഭിച്ച ഭൂതഗ്രസ്തൻ വെളിപ്പെടുത്തുന്നത് . പിശാചിന്റെ കോട്ടകൾ തകർക്കുന്ന പ്രാർത്ഥന ശബ്ദം ഉയരട്ടെ . ഇനിയും ദയനീയമായ നിലവിളികൾ ഭൂമിയിൽ നിന്നും ഉയരാതിരിക്കട്ടെ . ദൈവഭയം വർധിക്കട്ടെ .

Leave a comment