ദാഹം ശമിപ്പിക്കുന്ന നീരുറവ

Biju Abraham Atlanta

അസഹനീയമായ വെയിലുള്ളപ്പോൾ യാത്ര ചെയ്യുന്ന യാത്രക്കാരൻ ക്ഷീണിക്കും . അവന് ദാഹിക്കും . വിശപ്പിന് അൽപ്പം ആഹാരം കുറെ ഏറെ നേരത്തേക്ക് കിട്ടിയില്ല എന്ന് വന്നാലും അത്‌ അവൻ സഹിക്കും . എന്നാൽ ദാഹത്തിന് അൽപ്പം വെള്ളം കിട്ടുന്നില്ല എന്ന അവസ്ഥ വന്നാലോ . അത്‌ അവനെ തളർത്തുക തന്നെ ചെയ്യും .ഇത് പോലെയാണ് മനുഷ്യൻ ദൈവീക സംസർഗ്ഗത്തിൽ നിന്നും അകലുമ്പോൾ സംഭവിക്കുന്നതും . ‘ദാഹത്താൽ വിറളി ‘പിടിപ്പിക്കുന്ന മനുഷ്യൻ എവിടെയും തിരയും ഒരിറ്റു വെള്ളത്തിനായി . വഴിയരികിൽ കാണുന്ന പച്ച ഇലകളുടെ നീരോ , മരത്തിന്റെ നീരോ ഒന്നും ദാഹത്തിന് ശമനം വരുത്തുന്ന ശുദ്ധ ജലത്തിന് പകരം ആവില്ല . അതിന് ശുദ്ധമായ വെള്ളം കിട്ടിയേ മതിയാകൂ .ലോകം നൽകുന്ന ഭോജ്യങ്ങൾ ഒന്നും നമ്മുടെ ആത്‌മദാഹം തീർക്കുകയില്ല . സ്വസ്ഥജലത്തിന്റെ അടുത്ത് പോയി ഒരു മാൻ കിടാവ് പോലെ നിർഭയമായി ഇഷ്ട്ടം പോലെ കുടിച്ചു ദാഹം തീർക്കുവാൻ നമുക്ക് കഴിയണം . “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവൻ ഒരുനാളും ദാഹിക്കയില്ല ” എന്ന യേശുവിന്റെ വാക്കുകൾ ചെവികൊള്ളുക . ഈ ലോക യാത്രയിൽ നാം ഷീണിച്ചേക്കാം എന്നാൽ പുതു ജീവൻ പകരുന്ന യേശു എന്ന വറ്റാത്ത വറ്റാത്ത ഉറവയിൽ അഭയം പ്രാപിക്കുന്നവർ മാത്രം ഭാഗ്യവാന്മാർ .

Leave a comment