അടയാളം അന്വേഷിക്കുന്ന ജനം(Mathew 16:1-4)

Biju Abraham Atlanta.

പരീശരും , സദൂക്യരും യേശുവിനോട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ ആവശ്യപെടുന്നു . സർവ്വശക്തനായ യേശുവിന് തികച്ചും നിസ്സാരമായ ഒരു കാര്യം . എന്നാൽ എല്ലാം അറിയുന്ന യേശു അവരുടെ ദുഷ്ട്ട ഹൃദയം കണ്ടു . യേശുവിന്റെ എത്രയോ അത്ഭുതങ്ങൾ നേരിട്ട് കണ്ടവർ എന്ത്‌ കൊണ്ട് ഇപ്പോൾ മറ്റൊരടയാളം ചോദിക്കുന്നു . അവനിൽ വിശ്വസിക്കുവാനോ ? ഒരിക്കലും അല്ല . അവനെ വാക്കിൽ കുടുക്കുവാൻ , ന്യായപ്രമാണവിരുദ്ധൻ എന്ന് മുദ്ര കുത്തുവാൻ ,ദ്രോഹിക്കുവാൻ , കൊല്ലുവാൻ തക്കം പാർത്തിരിക്കുന്ന ഒരു കൂട്ടം ജനം .ദോഷവും , വ്യഭിചാരവും ഉള്ള ജനം തലയ്ക്കു മുകളിൽ അടയാളം തിരയുന്നു . യേശുവിന്റെ വാക്കുകളിൽ അവർക്കു യോനയുടേ അടയാളം ആണ് ലഭിക്കേണ്ടത് ..
എന്താണ് യോനായുടെ അടയാളം ? ദൈവപുത്രന്റെ മരണ പുനരുധാനത്തോട് ഏകീഭവിക്കുന്ന . യോനായുടെ ജീവിത അനുഭവം . മത്സ്യത്തിന്റെ വയറ്റിൽ നിന്നും ജീവനോടെ മൂന്നാം ദിനം പുറത്തു വന്ന യോനാ തന്നെയാണ് ലോകത്തിനുള്ള പ്രത്യക്ഷമായ , നൽകപ്പെട്ട അടയാളം . ഇനിയും സംഭവിക്കുവാൻ ഉള്ള യേശുവിന്റെ മരണവും , പുനരുദ്ധാനവും പ്രവാചകനായ യോനയിലൂടെ വെളിപ്പെട്ടിരിക്കുന്നു എന്ന് മറുപടി നൽകുന്ന യേശു .
ഇന്നും ജനം അടയാളം തിരയുന്നു .അവർക്കുള്ള അടയാളം തുറന്നു കിടക്കുന്ന ഒരു കല്ലറ ആണ് ..അത് വിളിച്ചു ചൊല്ലുന്ന ഒരു സത്യം ഉണ്ട് . എനിക്ക് അവനെ അടക്കുവാൻ കഴിഞ്ഞില്ല . കാരണം അവൻ ദൈവമാണ് . അവൻ വീണ്ടും വരും , അപ്പോൾ അടക്കപ്പെട്ടിരിക്കുന്ന എല്ലാ വിശുദ്ധരുടെ കല്ലറകൾ തുറക്കപ്പെടും ..ഇതെല്ലാം വെറും കഥകൾ മാത്രം എന്ന് കരുതുന്നവർ നോഹയുടെ കാലം ഓർക്കുന്നത് നന്നായിരിക്കും .എല്ലാം ശാന്തമായിരിക്കുമ്പോൾ വലിയ ദുരന്തം വരുന്നു എന്ന് വിളിച്ചുപറഞ്ഞ നോഹ . തെളിഞ്ഞ ആകാശത്തിൽ കാർമേഘപാളികൾ നിരങ്ങി നീങ്ങുന്നത് ഹൃദയക്കണ്ണാൽ കാണുന്ന നീതിപ്രസംഗിയായ നോഹ .ലോകത്തിന്റെ ദൃഷ്ടിയിൽ അവൻ ഒരു മുഴു ഭ്രാന്തനാണ് .തെളിഞ്ഞ കാലത്തിൽ പ്രളയ ദുരന്തം വരുന്നെന്ന് പ്രവചിക്കുന്ന ഒരു ഭ്രാന്തൻ .ദൈവകോപത്തിൽ നിന്നും രക്ഷ പെടുവാൻ പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കുവാൻ ലോകത്തോട് വിളിച്ചു ചൊല്ലിയ പ്രവാചകൻ ..ഒടുവിൽ അത് സംഭവിച്ചു . ആകാശം കീറി മുറിച്ചു മിന്നൽ പിണരുകൾ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി .ഭൂമിയിൽ വെള്ളം ഉയർന്നു പൊങ്ങി , സകലത്തെയും മൂടി . പേടകത്തിന് വെളിയിൽ ശവങ്ങൾ ഒഴുകി നീങ്ങി .രക്ഷപ്പെട്ടവർ പെട്ടകത്തിൽ കയറിയവർ മാത്രം . ഇന്നും യേശു രക്ഷകൻ എന്ന സത്യം മറന്നു ജീവിക്കുന്നവർ അവൻ മടങ്ങി വരുന്നു എന്ന യാഥാർത്യം അറിയുക ..അവനായി ജീവിക്കുക . അവൻ സത്യമാണ് . യേശു മടങ്ങി വരുന്നെന്ന് വിളിച്ചുപറയുന്നവരെ കാലത്തിന് കൊള്ളാത്തവർ എന്ന് വിളിച്ചു പരിഹസിക്കുന്നവർ മനം തിരിയട്ടെ .

Leave a comment