Biju Abraham Atlanta
നമ്മുടെ ഭാവനാസൃഷ്ട്ടി ആയ ദൈവത്തിന് നമ്മെ സഹായിപ്പാൻ കഴികയില്ല . ദൈവം സർവ്വതിനും ഉടമസ്ഥനും ,ഉന്നതനും , സർവ്വവ്യാപിയും , ആയിരിക്കേണം . നമ്മുടെ ബലഹീനതകളിൽ ബലവാനായി അവൻ കൂടെ ഉണ്ടാകണം . മാനവകുലത്തിന്റെ മുഴുവൻ രക്ഷക്കുമായി യേശു കുരിശിൽ യാഗമായി . ക്രൂശിൽ കിടന്ന യേശുവിനെ നോക്കി പരിഹാസികൾ ആരവം മുഴക്കി . അവരുടെ കാഴ്ചപ്പാടിൽ അവൻ യഥാർത്ഥ ദൈവമെങ്കിൽ അവനിങ്ങനെ സംഭവിക്കുമോ ?
മറുപടി വാക്കുകളിൽ അല്ല , പ്രവൃത്തിയിൽ യേശു ലോകത്തിനു തെളിയിച്ചു . മരണത്തെ ജയിച്ചവൻ മൂന്നാം ദിനം കല്ലറയെ ഭേദിച്ച് , റോമാ സാമ്രാജ്യത്തിന്റെ മുദ്രയും തകർത്തു വെളിയിൽ വന്നു . വീണ്ടും വരും എന്ന വാഗ്ദത്തവുമേകി സ്വർഗ്ഗത്തിലേക്കു കരേറി പോയി .
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് അവൻ ഉത്തരം അരുളുന്നു . തന്റെ കാര്യസ്ഥനായ പരിശുദ്ധാത്മാവു അനേകരെ അവനായി ഒരുക്കുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ഒരു ദൈവം നമുക്കായി ജീവിക്കുന്നു . ഈ ദൈവം എന്നും നമ്മുടെ ദൈവം . അവൻ ആരാധനക്ക് യോഗ്യൻ ..അവനിൽ വിശ്വസിക്കുന്നവർക്ക് ഒരു പ്രത്യാശയുണ്ട് …………മരണത്തിനപ്പുറമുള്ള പ്രത്യാശ ..ഒരുക്കപ്പെടുന്ന ഒരുനിത്യ രാജ്യത്തിൽ നമ്മെ ചേർത്തുകൊള്ളും എന്ന പ്രത്യാശ . കാരണം അവൻ ജീവനുള്ള ദൈവമാണ് .