എന്തു കൊണ്ട് എനിക്ക് ഇങ്ങനെ വന്നു. ?

Biju Abraham Atlanta .

നമ്മുടെ ഒക്കെ ജീവിതത്തിൽ പല സമയങ്ങളിലും ഉയർന്നു വരുന്ന ചോദ്യമാണ് ഇത് . നമുക്ക് ഇഷ്ടമില്ലാതെ വരുന്ന കാര്യങ്ങളിൽ മാത്രമാണ് ഇതു പോലെയുള്ള ചോദ്യങ്ങൾ നാം ദൈവത്തോട് ചോദിക്കുന്നത് . വർഷങ്ങൾക്ക് പിറകിൽ കേരളത്തിൽ ഒരു വലിയ ട്രെയിൻ ആക്‌സിഡന്റ് സംഭവിച്ചു . എന്റെ ഒരു സുഹൃത്തടക്കം അനേകർ മരണമടഞ്ഞു . അതാണ് പെരുമൺ ദുരന്തം ..ആ ട്രെയിനിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഒരു ദൈവദാസൻ . തന്റെ ഡ്രൈവർ താമസിച്ചതിനാൽ വളരെ അസ്വസ്ഥനായി ,എന്നാൽ ആ ഒറ്റ കാരണത്താൽ അദ്ദേഹം ആ അപകടത്തിൽ പെടാതെ രക്ഷപെട്ടു . ചിലർക്ക് ജീവൻ നഷ്ട്ടപ്പെടുന്നു ; ചിലർക്ക് ജീവൻ തിരികെ കിട്ടുന്നു .
രക്ഷിക്കപ്പെട്ട ദൈവപൈതലിന് മരണം ഒരു നഷ്ട്ടമാണോ ? പലപ്പോഴും മരണത്തെ നമ്മൾ ഒരു നഷ്ട്ടമായി ചിന്തിക്കാറുണ്ട് . ജീവിച്ചിരിക്കുന്ന ആളുകൾക്ക് മരണത്താൽ ഭൂമിയിൽ നിന്നും മാറുന്നവർ വലിയ വേദനയുണ്ടാക്കും ..അവരുടെ സ്നേഹ സാമീപ്യം ,നമ്മിൽ നിന്ന് അകന്നു പോകുന്നു ..തീർച്ചയായും ആ ദുഖത്തിന് കാരണമുണ്ട് . എന്നാൽ അവർ ദൈവത്തിന്റെ സമീപത്തു സുരക്ഷിതരാണെന്നും അവർ നിത്യജീവിതത്തിനായ് മാറ്റപ്പെട്ടു എന്ന സത്യവും മനസ്സിലാക്കുമ്പോൾ നമ്മുടെ വേദനകൾ മാറിപ്പോകണം . നമ്മൾക്ക് സ്നേഹിക്കുവാൻ കഴിയുന്നതിലും എത്രയോ ഉപരിയായി നമ്മെ സ്നേഹിച്ചു സംരക്ഷിക്കുവാൻ കഴിവുള്ള ഒരു നിത്യ പിതാവ് നമുക്കുണ്ട് .അതാണ് ബൈബിൾ നൽകുന്ന പ്രത്യാശ . നമ്മെ ജീവിപ്പിക്കുന്ന ജീവനുള്ള പ്രത്യാശ . മരണം മാറി ജയം വരുന്ന ഒരു നല്ല ദിനം വരുന്നു . അതിനായ് കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ .

Leave a comment