എന്റെ തല വെട്ടിയ ദ്രോഹി , നിനക്കെന്റെ 🤺ആത്മാവിനോട് എന്ത് ചെയ്യാൻ കഴിയും

Biju Abraham Atlanta.

ഒരു ദിവസം രാവിലെ ഞാൻ കോളേജിൽ പോകുവാൻ ബസ് സ്റ്റോപ്പിൽ പോയപ്പോൾ കണ്ടതായ ഒരു കാര്യം ആണ് വിവരിക്കുന്നത് . ഞങ്ങൾക്ക് വളരെ അടുത്തറിയാവുന്ന ഒരു വ്യക്തി തനിക്കുണ്ടായ വലിയ പ്രയാസ വേളയിൽ പരസ്യമായി എഴുതി തൂക്കിയ ബോർഡിലെ വാചകങ്ങൾ ആണ് മുകളിൽ കാണുന്നത് . തന്റെ വീട്ടിലേക്കുള്ള പൈപ്പിന്റെ മുകൾ ഭാഗം തനിക്ക് ശത്രുതയുള്ള ആൾ മുറിച്ചു കളഞ്ഞു . വെള്ളം ചീറ്റിയൊഴുകുന്നു . ആവെള്ളം ഒന്ന് നിർത്തുവാൻ പോലും ശ്രമിക്കാതെ ; മുകൾ പറഞ്ഞ ബോർഡ് അയ്യാൾ അതിന്റെ മുന്നിലായി കെട്ടിയിട്ടു . അതാണ് ഞാൻ കണ്ട കാഴ്ച . തന്റെ താത്വിക ചിന്തയിൽ ഒഴുകി വരുന്ന ‘വെള്ളത്തെ ‘തന്റെ ‘ആത്മാവായും ‘പൈപ്പിനെ തന്റെ ‘ശരീര ആയും നമ്മൾ മനസ്സിലാക്കണം . ലളിതമായി പറഞ്ഞാൽ " എടോ മനുഷ്യനെ നീ എന്റെ ‘ടാപ്പ് ഊരികൊണ്ടു പോയാലും ഒഴുകിവരുന്ന വെള്ളത്തെ ഇല്ലാതാക്കുവാൻ , നിർത്തുവാൻ നിനക്ക് കഴിയില്ലല്ലോ എന്ന് " കുറച്ചു വഴക്കുണ്ടാക്കി ചീത്തയും വിളിച്ചു രംഗം മോശമാക്കാതെ പ്രതികരിച്ച ആ വ്യക്തിയെ ജീവകാലത്തു എങ്ങനെ മറക്കും . ലോകത്തിൽ പിശാച് പലപ്പോഴും നമ്മുടെ അവകാശങ്ങൾക്ക് തടയിടും . നന്മകൾ മുടക്കും . അടുത്ത സുഹൃത്തുക്കളെ പോലും വേർപിരിക്കും ,കുടുബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും , കുട്ടികളെ വഴിതെറ്റിക്കും , നമ്മുടെ ദൈവത്തോടുള്ള ബന്ധത്തിന്റെ തീവ്രത അനുസരിച്ചു അവന്റെ ശല്യവും കൂടും ..അപ്പോഴും പതറാതെ നമുക്ക് പറയാൻ കഴിയണം " എന്റെ തല വെട്ടിയ പിശാചേ ; നിനക്കെന്റെ ആത്മാവിനെ എന്ത് ചെയ്യാൻ കഴിയും. ?

Leave a comment