കഷ്ടതയിൽ കൂടി കടക്കുമ്പോൾ ഭാവികാലം ഓർത്തു പുഞ്ചിരിക്കുക .

Biju Abraham Atlanta.

പറയാൻ വളരെ എളുപ്പം അല്ലെ ? അനുഭവിക്കണം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് . നിങ്ങളുടെ ചിന്ത തികച്ചും ശരിയാണ് . ആരും പോകുവാൻ താത്പ്പര്യപ്പെടാത്ത ഒരു വഴിയാണ് കഷ്ടതയുടെ വഴി . സ്നേഹവാനായ ദൈവം എന്തുകൊണ്ട് തന്റെ മക്കളെ കഷ്ടതയിൽ കൂടി പോകുവാൻ അനുവദിക്കുന്നു.? തികച്ചും ന്യായമായ ചോദ്യം ? പ്രധാനമായും രണ്ടു രീതിയിൽ കഷ്ടത നമ്മെ സന്ദർശിക്കും . ഒന്ന് നമ്മുടെ പ്രവർത്തിയുടെ ഫലം . ഉദാഹരണം പലതും ഉണ്ട് . ഏദനിൽ മനുഷ്യന്റെ പ്രവൃത്തി ദോഷത്താൽ കഷ്ടത ജനിച്ചു. ദൈവം തന്റെ മക്കളെ സ്നേഹിക്കുന്നു എങ്കിലും അവർ വില കൊടുത്തേ മതിയാകു . അവർക്കു കൊടുത്തു തീർക്കുവാൻ പ്രയാസം ആയിരുന്ന ആ വലിയ വിലയാണ് കാൽവരി . രണ്ടാമത്തേത് ദൈവത്തിന്റെ പരിശോധന ( test). ദൈവം താൻ തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ച അബ്രഹാമിനെയും , ദാവീദിനെയും , ഇയ്യോബിനെയും പരിശോധിക്കുന്നു . തിരഞ്ഞെടുക്കപെടുന്നതിനു മുൻപുള്ള ഒരു സൂക്ഷ്മ പരിശോധന . നമ്മുടെ ദൃഷ്ടിയിൽ തികച്ചും അസന്തുഷ്ട്ടവും , കഠിനവും ആയ പരിശോധന . എന്നാൽ അത് അവരെ തകർത്തു കളയുവാൻ അല്ലായിരുന്നു എന്ന് നമുക്ക് ഇപ്പോൾ അറിയാം ." The will of God will not take you where the Grace of will not protect you “. വിശ്വസികളുടെ പിതാവായി 'ദൈവത്തെ കാണാതെ വിശ്വസിച്ച' അബ്രഹാം മാറി. 'ദൈവത്തിന്റെ ഹൃദയപ്രകാരം 'ഉള്ള മനുഷ്യനായി ദാവീദ് അറിയപ്പെടുന്നു ..കഷ്ടതയുടെ നീർക്കയത്തിൽ മുങ്ങി താണ ഇയ്യോബ് ഇന്നും ചരിത്രത്തിൽ ഒരു വെല്ലു വിളിയായി നിൽക്കുന്നു . 1 peter 5: 6-7 " അതുകൊണ്ട് അവൻ തക്ക സമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ ..അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ ." കഷ്ടതയിൽ കൂടി പോകുന്ന പ്രിയപെട്ടവരെ നിങ്ങൾ ഭാവികാലം ഓർത്തു പുഞ്ചിരിക്കുക . യേശു രാജാവായി മടങ്ങി വരുന്നു . അവനോടൊപ്പം വാഴുവാൻ നമുക്കും ഒരുങ്ങിനിൽക്കാം . ദൈവം സഹായിക്കട്ടെ .

Leave a comment