തക്കകാലത്തു ഫലം കായ്ക്കുക

ബിജു എബ്രഹാം അറ്റ്ലാന്റ

വെളിപ്പെടേണ്ട ആശയത്തെ മനോഹരമായ ഉപമകളാലും , സാദൃശ്യങ്ങളാലും അലങ്കരിച് മനുഷ്യരാശിയുടെ മുൻപിൽ പരിശുദ്ധാത്മാവ് ഒരുക്കിഒരുക്കിവെച്ച മനോഹര ഗ്രന്ഥമായ ബൈബിളിനു തുല്യം അത് മാത്രം ..വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്ത എഴുത്തുകാർ ഒന്നിച്ചുകൂടി എഴുതി ചേർത്തതുപോലെ , തുടർച്ചാ വിഘ്നമോ , ആശയ വൈകല്യമോ ഒന്നും ഭവിക്കാതെ കൂട്ടിയിണക്കപെട്ട അത്ഭുതം സംഭവ്യമായതു പരിശുദ്ധാത്മ പ്രക്രിയയിലൂടെയാണ് . ദൈവം നിർമ്മിച്ച തോട്ടത്തിൽ പ്രയോജനപ്രയോജനപ്പെടേണ്ട മനുഷ്യനെ 'വൃക്ഷമായും ' തോട്ടക്കാരനായി ദൈവ്വവും അവരോധിക്കപ്പെട്ടിരിക്കുന്നു ..തക്ക കാലത്തു ഫലം കായിക്കുക എന്നത് വൃക്ഷത്തിന്റെ ഉത്തരവാദിത്തം ആണ് . ദൈവത്തെ ക്ഷമാശീലനായ തോട്ടക്കാരനായി ബൈബിൾ പരിചയപ്പെടുത്തുന്നു ..അൽപ്പം കൂടി നിൽക്കട്ടെ കായ്ക്കുമോ എന്ന് നോക്കി കാത്തിരിക്കുന്ന നല്ല തോട്ടക്കാരൻ ." തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ എല്ലാവരും നിത്യ ജീവൻ പ്രാപിക്കേണം " എന്നവൻ ആഗ്രഹിക്കുന്നു ..തെറ്റിപ്പോയ ഒരുആടിന്‌ വേണ്ടി മറ്റു 99 നെയും മാറ്റിനിർത്തി നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നല്ല ഇടയാനാണവൻ ..അവന്റെ ഇഷ്ട്ടം നാം എല്ലാവരും ദൈവരാജ്യത്തിൽ കാണപ്പെടേണം എന്നതാണ് ..പിശാചിനും അവന്റെ അധിപതികൾക്കും ഒരുക്കിയിട്ടുള്ള നിത്യ നരകത്തിലേക്ക് തന്റെ സൃഷ്ടിയുടെ ' മകുടങ്ങളെ ' തള്ളിയിടുന്ന ക്രൂരനായ ദൈവമല്ല നമ്മുടെ ദൈവം ..എന്നാൽ സ്നേഹവാനായ ദൈവം നീതിമാനും കൂടിയാണ് ..അനീതി ചെയ്യുന്നവരെ എന്നെവിട്ടു പോകുവിൻ . എന്ന് പറയിപ്പിക്കുന്നത് വ്യവസ്ഥയെ മറികടന്നു നാം പിശാചിന് ഏൽപ്പിക്കുന്നതിനാലാണ് . ഫലം കൊടുക്കേണ്ടവർ നമ്മൾ തന്നെ ....കായ്ക്കാത്തതിന്റെ ഉത്തരവാദിത്തം നമ്മുടേത് . തോട്ടക്കാരൻ നമ്മെ നല്ല നിലത്തു നട്ടു ..വേണ്ട എല്ലാ പരിചരണങ്ങളും നൽകി ..പിന്നെ എവിടെയാണ് ക്ഷീണം വന്നത് ? ചോദ്യം നമ്മോടാണ് . പാശ്ചാത്യനാടുകളിൽ ശൈത്യകാലത്തു കാണുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട് . വൃക്ഷങ്ങളിലെ ഇലകൾ മുഴുവനും നഷ്ട്ടമായി അതിൽ ഐസുകട്ടികൾ പറ്റിപിടിച്ചു സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നതു വളരെ മനോഹരം . പുറമെ തിളക്കം . ഫലം ഒന്നുമില്ല .വസന്തകാലത്തിൽ അത് പുഷ്പ്പിക്കുകയോ , ഫലം നൽകുകയോ ചെയ്യും . എന്നാൽ നമ്മളോ? ഫലം നൽകേണ്ട ജീവിത വസന്തത്തിലും അകക്കാമ്പുണങ്ങി , ജീവരസം വറ്റി ഫലം ഇല്ലാത്ത അവസ്ഥയിൽ തുടരുന്നെങ്കിൽ ......എന്താണ് പറ്റിയതെന്ന് കണ്ടുപിടിച്ചു പരിഹാരം വരുത്താം . തോട്ടക്കാരൻ കാത്തിരിക്കുന്നു .

Leave a comment