Biju Abraham Atlanta. 🖌
വിശുദ്ധ വേദപുസ്തക പ്രകാരം നാം നിൽക്കുന്നത് ഒരു പോർക്കളത്തിൽ ആണ് . യുദ്ധക്കളത്തിൽ പടയാളി നിരന്തരം യുദ്ധം ചെയ്ത് മുന്നേറണം ..എതിരാളി നടത്തുന്നത് ഒളിപ്പോരാകയാൽ നമുക്ക് ശത്രുവിനെ നഗ്ന നേത്രങ്ങളാൽ കാണാൻ കഴിയില്ല . സർവ്വായുധ വർഗം ധരിച്ചു സദാ സമയവും നാം പോരാടണം എന്ന് നിയമം . അപ്പോൾ നമുക്ക് സമയം ലഭിക്കുമ്പോൾ നാം ആരാധിക്കുവാൻ വന്നാൽ , നമുക്ക് സമയം ലഭിക്കുമ്പോൾ മാത്രം പ്രാർത്ഥിച്ചാൽ , നമുക്ക് തോന്നുമ്പോൾ മാത്രം പ്രവർത്തിച്ചാൽ അത് എങ്ങനെ നിരന്തര പോരാട്ടം ആകും . ശത്രു അടിച്ചോടിക്കും . അടികിട്ടുന്നത് പലപ്പോഴും നാം അറിയുകപോലും ഇല്ല . നമ്മൾ പ്രാർത്ഥിക്കുന്നത് കുറയുമ്പോൾ ശത്രുവിന്റെ അടിയേൽക്കുന്നു . ദൈവം തന്ന കഴിവുകളെ അവനായി ഉപയോഗിക്കാതിരിക്കുമ്പോൾ നാം അടിയേൽക്കുന്നു . നമ്മുടെ ഒരു സംതൃപ്തിക്കായി നമുക്ക് തോന്നുമ്പോൾ ദൈവത്തെ പാർടൈം ആയി ആരാധിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല . നാം നിൽക്കുന്നതു ദൈവപ്രതിയോഗിക് ഇപ്പോൾ ആധിപത്യം ഉള്ള സ്ഥലം ആകുന്നതുകൊണ്ട് ഘോര യുദ്ധത്തിന്റെ നടുവിലേക്ക് ഇടക്കൊന്നു തല കാട്ടുന്നത് അപകടം വിളിച്ചുവരുത്തും . കാരണം പാർടൈം പടയാളി യുദ്ധത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കുന്നില്ല . ദൈവത്തിനു വേണ്ടത് പൂർണ സമർപ്പണം ഉള്ളവരെയാണ് . എപ്പോഴും യുദ്ധസജ്ജമായവരെയാണ് . എപ്പോഴും പ്രവർത്തിക്കുന്നവരെ ദൈവം ആദരിക്കുകയും ശത്രു അവരെ ഭയപ്പെടുകയും ചെയ്യും . അതാണ് യാഥാർഥ്യം . ദൈവത്തിന് പാർട്ട്ടൈം വിശ്വാസികളെ ആവശ്യമേയില്ല എന്ന് സാരം .."ആകയാൽ സൂക്ഷ്മതയോടെ അജ്ജാനികളായല്ല ജ്ഞാനികളായത്രേ നടക്കാൻ നോക്കുവിൻ . ഇത് ദുഷ്കാലം ആകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ , ബുദ്ധിഹീനർ ആകാതെ കർത്താവിന്റെ ഇഷ്ട്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊൾവിൻ "ephesians 5:15-17 ദൈവം സഹായിക്കട്ടെ .