ദൈവ സ്നേഹം 🦅

Biju Abraham Atlanta

ഏറ്റവും ഉയരത്തിൽ കൂട് കൂട്ടുന്ന പക്ഷിയാണ് കഴുകൻ . ഉയരത്തിൽ ഉള്ള ആ കൂട്ടിൽ ജനിക്കുന്ന കഴുകന്റെ കുഞ്ഞിന് സമയാസമയങ്ങളിൽ ഭക്ഷണം , നല്ല സുരക്ഷിതത്വം . അത് തികച്ചും സംതൃപ്‌തനാണ് . എന്നാൽ അതിന് സ്വയം പറക്കാൻ കഴിയില്ല , എങ്ങനെ പറക്കണം എന്നും അറിഞ്ഞുകൂട . എന്നാൽ അതിന് തനിയെ പറക്കുവാൻ സാധിക്കണം എന്ന് നിർബന്ധമുള്ള തള്ള കഴുകൻ അതിന്റെ കൂട് വലിച്ചിളക്കി . അടിസ്ഥാനം മറിഞ്ഞ കഴുകന്റെ കുഞ് താഴേക്കു പതിക്കുന്നു . തന്റെ കുഞ് ചിറകുകൾ ചലിപ്പിച്ചു കൊണ്ട് അത് പറക്കുവാൻ ശ്രമിച്ചു. അൽപ്പം പറന്ന് ക്ഷീണിച്ചു തളർന്നു. താഴേക്ക് പതിക്കുവാൻ. തുടങ്ങിയ അവനെ ആരോ കോരിയെടുത്തു . അത് ആ തള്ള കഴുകൻ ആയിരുന്നു. ഇതുപോലെ തന്നെയാണ് ദൈവത്തിന്റെ നമ്മോടുള്ള കരുതലും പരിപാലനവും . നമ്മുടെ ചിറകുകൾ കുഴഞ് താഴേക്ക് പതിക്കുമ്പോൾ നമ്മെ താങ്ങിയെടുക്കുന്ന ബലമുള്ള കരം വെളിപ്പെട്ടുവരും . അപ്പോഴാണ് നമ്മുടെ വീഴ്ച്ച എന്തിനായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത് . നമ്മെ ശക്തരാക്കുവാൻ , പ്രതികൂലത്തിന്റെ ഉയരങ്ങൾക്ക് മീതേ പറന്നുയർന്ന് ജീവിതത്തിന്റെ എതിർപ്പുകളെ നേരിടുവാൻ മതിയായ ദൈവകൃപ പകർന്നുതന്നു നമ്മെ പരിശീലിപ്പിക്കുന്ന ദൈവസ്‌നേഹം എത്രയോ വലിയത് ..ഒരുനാൾ ആ കഴുകന്റെ കുഞ് അനന്ത വിഹായസ്സിൽ പറന്നുനടക്കുമ്പോൾ അതിന് ഇനിയും 'താഴ്ചയെ 'ഭയമില്ല കാരണം അതിന്റെ ചിറകുകൾ തനിയെ പറക്കുവാൻ ശക്തമായിക്കഴിഞ്ഞു . നമ്മൾ താഴേക്കു പതിക്കുന്നു എന്ന് തോന്നിയാലും പതറരുത് . നമ്മെ വഹിക്കുവാൻ ശാശ്വത ഭുജങ്ങൾ നമുക്കായുണ്ട് ..ഒരുനാൾ നാം ആകഴുകനെ പോലെ ചിറകടിച്ചുയരും .യെശയ്യാ 40 :30-31 "ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും , യൗവനക്കാരും ഇടറി വീഴും . എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും , അവർ കഴുകന്മാരെപോലെ ചിറകടിച്ചു കയറും , അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും ." നമ്മുടെ ശക്തിയെ പുതുക്കി അവനായി കാത്തിരിക്കാം . കർത്താവ് വരുന്നു .

Leave a comment