ബിജു എബ്രഹാം അറ്റ്ലാന്റ
ശക്തിയേറിയ ചൂളയിൽ നിന്ന് മാത്രമെ മേൽത്തരമായ പൊന്ന് വെളിയിൽ വരുകയുള്ളു ……
ഒരു നല്ല ഗായകൻ എത്രയും നന്നായി പാടിയാലും ; കുറച്ചുകൂടി മനോഹരം ആക്കാമായിരുന്നു എന്ന അവനുള്ള തോന്നൽ ആയിരിക്കണം നമുക്ക് ആരാധനയിലും ഉണ്ടാകേണ്ടത് . ദൈവത്തിന് നമ്മുടെ ഏറ്റവും ‘ഉത്തമം ‘ഇനിയും നല്കിയിട്ടില്ലന്നുള്ള തിരിച്ചറിവിൽ നിന്നും ‘ഉത്തമമായ ആരാധന’വെളിപ്പെടും ………
ഞാൻ എന്റെ കഴിവിൽ ആശ്രയിക്കുമ്പോൾ ദൈവം കാഴ്ചക്കാരൻ ആകും . എന്നാൽ എന്റെ കൈ കുഴയുമ്പോൾ അവൻ തന്റെ കൈ എനിക്കായ് നീട്ടും ………
ഈ ലോകത്തിൽ നശിച്ചു പോകുന്നതിനുവേണ്ടി നമ്മൾ കൂടുതൽ സമയം ചിലവഴിക്കുകയും ; നിത്യതയിലേക്കു വേണ്ടതിനായി എന്തെങ്കിലും പ്രവർത്തിക്കുവാൻ മനഃപൂർവം മറന്നുപോകുകയും ചെയ്യുന്നു ………
എന്റെ ഇല്ലായ്മ അറിയുമ്പോളാണ് മറ്റുള്ളവരുടെ വലിപ്പം ഞാൻ അറിയുന്നത് ….
നമ്മോടു തെറ്റ് ചെയ്യുന്നവരോട് നാം ക്ഷമിക്കുന്നത് ദൈവം അവരെ ശിക്ഷിക്കട്ടെ എന്ന ചിന്തയിൽ ആകരുത് ………..
ലോകത്തിൽ ”ഉന്നതനിലയിൽ ‘ ജീവിക്കുന്നവരെ നോക്കി പലരും പറയും “അവർ എത്ര അനുഗ്രഹിക്കപെട്ടവർ എന്ന് “. എന്നാൽ ഒരു നല്ല വെള്ളപ്പൊക്കത്തിന് ആരെയും “താഴ്ന്നനില” യിൽ ആക്കുവാൻ ഒരുനിമിഷം മതി ……….
ലൗകീകരെ ലോകവും ആത്മീകരെ ദൈവവും ഇഷ്ടപെടും …………