പരദൂഷണം 🗣

Biju Abraham Atlanta .

വളരെ ദോഷം വരുത്തുന്ന ഒരു ‘കാര്യപരിപാടി’ആണ് ഇത് എന്നതിൽ ആർക്കും തർക്കമില്ല ..എന്റെ പിതാവ് എന്നോട് പറഞ്ഞ രസകരമായ ഒരു കഥ ഓർമ്മയിൽ വരുന്നു . “ഒരു മനുഷ്യനെ കാണ്മാനില്ല ..ലക്ഷണമൊത്ത കഥകളും ‘ അനുബന്ധ കഥകളും ‘വിരചിതമായി ‘.
നാളുകൾ കഴിഞ്ഞു . മരിച്ചു പോയി എന്ന് കരുതിയ മനുഷ്യൻ ഇതാ ബസിൽ വന്നിറങ്ങുന്നു . വന്നുപെട്ടതോ നാട്ടിലെ ഒരു ‘ഇന്റർനെറ്റിന്റെ ‘ മുന്നിലും . ആദ്യത്തെ ചോദ്യം തന്നെ കലക്കി . ” അയ്യോ ഇതാരാ ; നിങ്ങള് പിന്നെ ഇയ്യാള് തന്നെ അല്ലെ ?”

“അത് പിന്നെ ഞാൻ അല്ലാതെ വേറെ വല്ലവരും ആണോ ? ” അപ്പൊ നിങ്ങള് മരിച്ചില്ലേ ? മരിച്ചെന്നാണല്ലോ ഞങൾ അറിഞ്ഞത് .എടോ മരിച്ചാൽ പിന്നെ ഞാൻ ഇവിടെ കാണുമോ ?

“എടോ ഞാൻ മരിച്ചിട്ടൊന്നും ഇല്ല ആരോ വെറുതെ പറഞ്ഞു പ്രചരിപ്പിച്ചതാ .
ഞാൻ അല്ലെ തന്റെ മുന്നിൽ നിൽക്കുന്നത് “

“എന്നാലും അത് എങ്ങനാ ശരിയാകുന്നത് വിശ്വസിക്കാവുന്ന ആളാണല്ലോ അത്‌ പറഞ്ഞത് ?”
നോക്കണേ മനുഷ്യനുണ്ടാക്കുന്ന ഓരോ വയ്യാവേലികൾ ..വേറെ ചിലരുണ്ട് തികച്ചും ‘ ‘സദുദ്ദേശത്തോടെ ‘ തങ്ങളുടെ പ്രോഗ്രാം ‘ നന്നായി അവതരിപ്പിക്കുന്നവർ .” അയ്യോ പിന്നെ അറിഞ്ഞോ ‘നമ്മടെ അവരുടെ കാര്യം ‘. മറ്റൊന്നിനും വേണ്ടി പറയുകയാണ് എന്ന് തോന്നല്ലേ …… പ്രാർത്ഥിക്കാൻ വേണ്ടിയാ ……
നമ്മള് ഇത് ഷെയർ ചെയ്ത് പ്രാര്ഥിച്ചില്ലേ പിന്നെ വേറെ ആരാ ഇതിനൊക്ക മുൻകൈ എടുക്കുന്നത്”. …….. അയ്യോ പരദൂഷണവും ഒരു പാപമാണ്‌ .

Leave a comment