പ്രകൃതിദുരന്തങ്ങൾ സത്യം പറയുന്നു

Biju Abraham Atlanta.

കേരളത്തിൻെറ സമകാലീന ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ ഒരു ദുരന്തം ആയിരുന്നു അനേകരെ കണ്ണുനീരിൽ ആഴ്ത്തിയ ജലപ്രളയം. ബഹുനില കെട്ടിടങ്ങൾ മുങ്ങിപോയി. വിലയേറിയ വാഹനങ്ങൾ വെള്ളത്തിന്റെ അടിയിലായി. ഉറങ്ങികിടന്നവരെ പോലും വെള്ളം കവർന്നെടുത്തുകൊണ്ട് എവിടേക്കോ ഓടി പോയി. ചെണ്ടമേളങ്ങളും, ആരവാരങ്ങളും മുഴക്കി മന്ത്രിപുംഗവൻമാർ ഉൽഘാടനം ചെയ്ത റോഡുകളും പാലങ്ങളും തകർന്നു തരിപ്പണമായി. മറിഞ്ഞുവീണ വീടുകൾക്ക് ഇടയിൽ കിടന്ന് തങ്ങളുടെ മൊബൈൽ ഫോണിൽ കൂടി രക്ഷക്കായി നിലവിളി ഉയർത്തി, ഒടുവിൽ ആ ശബ്‌ദവും ഭൂമിയുടെ അധോഭാഗങ്ങളിൽ എങ്ങോ മറഞ്ഞുപോയി. സമൂഹത്തിന്റെ ഉന്നത ഗിരിയിൽ വിരാജിച്ചിരുന്നു എന്ന് അഭിമാനിച്ചിരുന്നവരും lime light ന്റെ മായിക പ്രപഞ്ചത്തിൽ വിളങ്ങിക്കൊണ്ട് സാധാരണക്കാർ ദൂരെനിന്ന് കണ്ടിരുന്നവർ പോലും ‘ചെമ്പിലും ‘ റബ്ബർട്യൂബുകളിലും രക്ഷക്കായി സാധാരണക്കാരുടെ കൈകളിൽ കൂടി രക്ഷപെടേണ്ടി വന്നു. മനുഷ്യന് പരാശ്രയം കൂടിയേതീരു എന്നത് ആരും മറക്കാതിരിക്കുക. അനുഭവങ്ങളിൽ നിന്ന് എല്ലാവരും എളിമയുടെ പാഠങ്ങൾ പഠിക്കട്ടെ. മനുഷ്യന്റെ ജീവൻ നീർകുമിളക്കു തുല്യം എന്നുഓർക്കുക.പരസ്പര വൈരം മറന്നു, മതവിശ്വാസങ്ങൾ മറന്നു ജനങ്ങൾ ദുരിതശ്വാസ ക്യാംപുകളിൽ ദിവസങ്ങൾ തള്ളിനീക്കി. ആര് ആരെ എതിർക്കാൻ. എല്ലാവരിൽ നിന്നും ഉയർന്ന ഒരേ ഒരു നിലവിളി…….. “ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ “. ആത്യന്തികസത്യം ദൈവം മാത്രം. അവിടെയും ദൈവത്തെ ചോദ്യം ചെയ്യുന്നവരെ കാണാം. അത് മനുഷ്യന്റെ ജനിതകമായ പ്രത്യേകതയാണ്. ദൈവമല്ലേ ഈ കഷ്ടത വരുത്തുന്നത്?, ഈ ദുരിതം അയക്കുന്നത് ? ഈ രോഗം വരുത്തിയത് ? ഈ ആക്‌സിഡന്റിൽ കൂടി ഇത്രയും നല്ല ജീവിതങ്ങളെ ഭൂമിയിൽനിന്ന് എടുത്തത് ? ജീവിതത്തിന്റെ നല്ല സമയത്ത് ഭൂമിയിൽനിന്ന്‌ അടർത്തപ്പെടുന്നവരെ ദൈവം എവിടേക്ക് ആണ് കൊണ്ട്പോകുന്നത് എന്ന് നമുക്ക് കാണുവാൻ സാധിക്കാത്തത് ആണ് പ്രശ്നം. ദൈവത്തെ മുൻനിറുത്തി ഭൂമിയിൽ ധാർമിക മര്യാദകൾ പാലിച്ചു ഇഹലോകത്തിലും, പരലോകത്തിലും ഉത്തമപൗരന്മാർ ആയി നമുക്ക് ശോഭിക്കാം. സത്യവും മിഥ്യയും വിവേച്ചിച്ചറിയുക. സാധാരണ വസ്ത്രത്തിൽ, സാധാരണക്കാരുടെ ഇടയിൽ ജീവിച്ച യേശു ഒരു മതവും സ്ഥാപിച്ചില്ല. അർത്ഥമോഹിയായ സ്വന്തം ശിഷ്യൻ 30വെള്ളിനാണയങ്ങൾക്ക് യേശുവിനെ ഒറ്റിക്കൊടുത്തു. ഇന്നും പലരും ഗുരുവിനെ ഒറ്റികൊടുക്കുകയും, ക്രൂശിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. യേശുവിൽ വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചാലും, വീണ്ടെടുക്കപെടാത്ത ഈ ഭൂമിയിൽ ജീവിക്കുന്നേടത്തോളം നമുക്ക് കഷ്ടതയുണ്ട്. “എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”. ഞാൻ പോയതുപോലെ വീണ്ടും മടങ്ങിവരും എന്നു അരുളിയ ക്രിസ്തുനാഥൻ മടങ്ങിവരുവാൻ സമയം ആയി. ബൈബിൾ പ്രവചനങ്ങൾ എല്ലാംതന്നെ നിവർത്തിയായി. ഇപ്പോൾ സംഭവിക്കുന്നതെല്ലാം തന്റെ വരവിനുമുമ്പുള്ള മാറ്റൊലികൾ മാത്രം. കണ്ണുള്ളവർ കാണട്ടെ, ചെവി ഉള്ളവർ കേൾക്കട്ടെ. സകല കാലുഷ്യങ്ങളും വെടിഞ്ഞു നാഥന്റെ വരവിനായി കാത്തിരിക്കാം. കഷ്ടത വർധിക്കുമ്പോളും ഭാവികാലം ഓർത്തു പുഞ്ചിരി തൂകുക. നല്ലൊരു നാട് നമുക്കായി ഒരുങ്ങുന്നു. യേശുവാകുന്ന പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കുവാൻ “സത്യവെളിച്ചത്തിന്റെ എല്ലാ വായനക്കാർക്കും ദൈവം ഭാഗ്യം നൽകട്ടെ…..

Leave a comment