ബിജു എബ്രഹാം അറ്റലാന്റ.
കണ്ടു നാം മഹാ പ്രളയം വന്നത് കവർന്നെടുക്കുവാൻ ; എല്ലാം തച്ചുടക്കുവാൻ.
എത്രയോ ജീവിത സ്വപ്നങ്ങൾ പൊലിഞ്ഞു പോയി നമ്മൾക്ക് മുന്നിൽ വിലപിച്ചവസാനം മറഞ്ഞുപോയവർ വെറും ഹതഭാഗ്യരെന്നു നിനച്ചിടല്ലേ…….. ഗതിയിതുവന്നു ഭവിച്ചിടും ആർക്കും ;ദൈവീക സൃഷ്‌ടിയായാം മനുഷ്യന്റെ വിലയെന്നും തുല്യമെന്നോർക്കുകിൽ മാറിടും നമ്മൾ ചിന്താ സരണികൾ…….
വെടിഞ്ഞിടും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകൾ ; ദൂരെയെറിഞ്ഞിടും ജാതി വ്യത്യാസങ്ങൾ…. മനുഷ്യജാതി എന്നും ഒന്നെന്നറിയുക … പരസ്പരം കലഹിച്ചിട്ടെന്തു നേടാൻ.
ജനിച്ചനാടിനൊരു കൈത്തിരിയായി, പകച്ചുനിൽക്കുന്നവർക്ക് ഒരു അത്താണിയായി തീർന്നിടിൽ ; ഉയർന്നീടും നമ്മൾ നാടിന്റെ യശസ്സ് മേന്മേൽ. അപ്പോൾ ഏവർക്കും ചൊല്ലിടാം തെല്ലും ശങ്കയില്ലാതെ….. എത്ര മനോഹരം എന്റെ ഈ നാട്… ശത്രുവെ സ്നേഹിക്കാൻ പഠിപ്പിച്ചൊരു ഈശ്വര ദർശനം പങ്കുവെയ്ക്കാം. ജീവിതം ക്ഷണികം എന്നോർത്തുനാം നന്നായി തികച്ചിടാം നമ്മുടെ ശിഷ്ട്ട കാലം.