Biju Abraham Atlanta
ദൈവം സൃഷ്ട്ടിച്ച ഭൂമി അതിന്റെ ആദിമ അവസ്ഥയിൽ നിന്ന് എന്നേ മാറി കഴിഞ്ഞു . പാപ പങ്കിലമായ ലോകത്തെ പണിതെടുക്കുവാൻ ഇനി ആർക്കും സാധ്യമല്ല എന്ന് വചനവും വെളിപ്പെടുത്തുന്നു ..തന്റെ തിരുസഭയെ ഈ ദുഷ്ടലോകത്തിൽ ഇങ്ങനെ ആക്കിവെച്ചിരിക്കുന്നത് ദൈവം ചെയ്യുന്ന ഒരു ക്രൂരതയല്ലേ ? ……….ആണോ ? മനുഷ്യന് ജീവിക്കുവാൻ തികച്ചും യോഗ്യമായ നിലയിൽ ദൈവം ഭൂമിയെ നൽകി . മനുഷ്യൻ വ്യവസ്ഥ തെറ്റിച്ചു അതിനെ പാപ പങ്കിലമാക്കി ……..പാപത്തിന്റെ പരിണിത ഫലങ്ങളായ ശിക്ഷകൾ ഏറ്റുവാങ്ങുംപ്പോഴും നമ്മുടെ തെറ്റുകൾ മനസ്സിലാക്കാതെ നാം ദൈവത്തെ കുറ്റപ്പെടുത്തുകയും അവനെതിരെ പിറുപിറുക്കുകയും ചെയ്യുന്നു . എന്നാൽ ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ മാറ്റമില്ലാത്തതാണ് . അവന്റെ രക്ഷാപദ്ധതി അഴിവില്ലാത്തതാണ് . പാപം നിറഞ്ഞ ഭൂമി മാറി പോകും . പുതുവാനഭുമി ഒരുക്കപ്പെടുന്നു . തന്റെ വിശുദ്ധ സഭയെ ചേർക്കുവാൻ യേശു മടങ്ങിവരുന്നു ..ആ പരിപൂർണ ലോകത്തിൽ മാത്രമേ നമുക്ക് സന്തോഷത്തിന്റെ പരിപൂര്ണതയുണ്ടാകുകയുള്ളു ..പാപം പെരുകിയേടത്തു കൃപ അത്യന്തം വർധിച്ചു എന്ന വചനം പോലെ . ദൈവകകൃപയുടെ ശക്തിയായ വെളിപ്പെടൽ നമ്മുടെ നിത്യ ജീവിതത്തിൽ വെളിപ്പെട്ടു വരട്ടെ ..കഷ്ട്ടതയുടെ മോചനത്തിനായി യാചിച്ച പൗലോസിന് ദൈവ കൃപ മറുപടിയായി ലഭിച്ചു . നമുക്ക് വേണ്ടത് എന്താണെന്ന് യഥാർത്ഥമായി അറിയുന്നത് ദൈവം മാത്രം . അവനില്ലല്ലോ സന്തോഷത്തിന്റെ സകല പരിപൂര്ണതയും ഉള്ളത് . നാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് നാം ആഗ്രഹിക്കുന്ന മറുപടി മറുപടി ലഭിക്കാതെ വരുമ്പോൾ നാം നിരാശപ്പെടും . എന്നാൽ ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു . നമ്മുടെ അവസ്ഥ അറിഞ്ഞു വേണ്ടത് പകരുന്ന ദൈവ കൃപ ഏറ്റുവാങ്ങുകയല്ലേ ഉത്തമം . ചോദ്യം ചെയ്യാതെ അവനെ അനുസരിക്കാം .
ബിജു എബ്രഹാം അറ്റ്ലാന്റ .