യേശുവിനെ ഉപദ്രവിക്കുന്നുവോ ?🏇

Biju Abraham Atlanta. 🖌

മഹാപുരോഹിതനിൽ നിന്നും അധികാരപത്രവും സ്വീകരിച്ചു ക്രിസ്ത്യാനികളെ തച്ചുടക്കുവാൻ പരിശ്രമിച്ച തർസൊസിലെ ശൗൽ ഇതാ യേശുവിനാൽ പിടിക്കപ്പെടുന്നു . സൂര്യതേജസ്സിനെ വെല്ലുന്ന പ്രകാശം മുഖത്തടിച്ചവനായി അവൻ വീണു . അങ്ങ് ആരാകുന്നു യജമാനനെ ? ഉത്തരം നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ .
യേശുവിനെ ഒരിക്കലും നേരിട്ട് ആക്രമിച്ചിട്ടില്ലാത്ത ശൗൽ കേട്ട വാക്കുകൾ അവനെ ഞെട്ടിച്ചിരിക്കാം ..യേശുവിനെ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ലാത്ത ശൗലിനോട് യേശുപറയുന്നു ” നീ ഉപദ്രവിക്കുന്ന യേശു ആണ് ഞാൻ എന്ന് “
എന്താണ് ഇതിന് അർഥം . ശൗൽ ഓരോ സമയത്തും ക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിച്ചിരുന്നപ്പോൾ ഒക്കെയും അവൻ അറിയാതെ ക്രിസ്തുവിനെ ഉപദ്രവിക്കുകയായിരുന്നു . യേശുവിനെ ഉപദ്രവിക്കുന്ന എല്ലാവരും ശൗലിനെ പോലെ തിരഞ്ഞെടുക്കപെടുന്നില്ല . അത് ദൈവീക താത്പര്യമാണ് . ദൈവപ്രവർത്തികളെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുകയുമില്ല . എന്നാൽ ഒരു കാര്യം വ്യക്തമാണ് . യേശുവിനെ ഉപദ്രവിക്കുന്നവർ ആയി ആരും ആകരുത് . ഇത് കൃപയുടെ കാലം . യേശു മടങ്ങി വരും . അവനായി ജീവിക്കുന്നവർ മാത്രം എടുക്കപ്പെടും . അനീതിയും അക്രമവും നീച പ്രവർത്തികളും ആകെ വെടിഞ്ഞു രക്ഷകനായി യേശുവിനെ അംഗീകരിച്ചുകൊണ്ട് ജീവിക്കുവാൻ കർത്താവ് ഭാഗ്യം കൽപ്പിക്കട്ടെ .

Leave a comment