യേശുവിന്റെ മനസ്സ് അറിയുക .💐

Biju Abraham Atlanta.

നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ കർത്താവ് ഭൂമിയിൽ വന്നു . തന്റെ പ്രവർത്തികൾ ആരംഭിച്ചു ..തന്റെ മനസ്സ് പുരുഷാരത്തിന്റെ മുമ്പിൽ ഒരു തുറന്ന പുസ്തകമായി തുറന്നു . തിരഞ്ഞെടുക്കപ്പെട്ട ശിഷ്യർ പോലും ഗുരുവിന്റെ മനസ്സിനെ പൂർണമായി അറിഞ്ഞില്ല. തന്റെ വാക്കുകളിൽ , പ്രവർത്തികളിൽ താൻ പറയുന്നത് എന്ത് എന്ന് മനസ്സിലാക്കേണ്ടവർ അവനെ മനസ്സിലാക്കിയില്ല . അവൻ പറഞ്ഞു എന്റെ രാജ്യം ഐഹികമല്ല . എന്നാൽ സാമ്രാട്ടുകൾ അവരുടെ സ്ഥാനം ഇവൻ അപഹരിക്കുമോ എന്ന് ഭയപ്പെട്ട് അവനെതിരായി ..അവർ അവന്റെ മനസ്സറിഞ്ഞില്ല ..സത്യം എന്ത് എന്ന ചോദ്യം ചോദിച്ചു ഉത്തരം കണ്ടെത്തുവാൻ പൂർണമായും ശ്രമിക്കാതെ പീലാത്തോസ് കൈ കഴുകി മാറി . അവനെ ക്രൂശിക്കുവാൻ മുറവിളി മുഴക്കിയ പുരുഷാരമോ , പടയാളികളോ അവന്റെ മനസ്സറിഞ്ഞില്ല .

മരിച്ചവരെ ഉയർപ്പിച്ചപ്പോൾ എന്തായിരുന്നു ആ മനസ്സിൽ . ഇതു അല്പനേരത്തേക്കു മാത്രം മരണമില്ലാത്ത ഒരു രാജ്യത്തിനായി നോക്കിപ്പാർക്ക . കുരുടരെ സൗഖ്യമാക്കിയപ്പോൾ എന്തായിരുന്നു ആ മനസ്സിൽ . ഈ കാഴ്ച്ച ഇനിയും മങ്ങും . എന്നാൽ കാഴ്ച മങ്ങാത്ത ജരാനരകൾ ബാധിക്കാത്ത ഒരു നാളിനായി കാത്തിരിക്കുക . എന്നാൽ ഇന്നും യേശുവിനെ നാം പരിപൂർണമായും അറിയുന്നുവോ . നാം കടന്നുപോകുന്ന ദുഃഖം മാറി നിലനിൽക്കുന്ന ഒരു സന്തോഷം വരുമെന്ന് വിളിച്ചു പറയുന്ന യേശുവിനെ നമ്മുടെ വിശ്വാസ കണ്ണാൽ കാണുവാൻ കഴിയുമോ ..അവൻ ഒരുക്കുന്ന നിത്യ രാജ്യത്തിന്റെ നിലച്ചുപോകാത്ത സൗഭാഗ്യങ്ങൾ മനസ്സിൽ കണ്ട് ഭാവികാലം ഓർത്തു പുഞ്ചിരി തൂകുവാൻ നമുക്ക് കഴിയുമോ . ഇന്ന് കാണുന്ന എല്ലാ പ്രതാപങ്ങളും , അസ്തമിക്കും . എന്നാൽ നിലനിൽക്കുന്ന ഒന്നുണ്ട് ദൈവരാജ്യം . ആ നിത്യരാജാവിന്റെ മനസ്സറിയുക . അവിടുത്തെ പ്രജകൾ ആകുവാൻ അവൻ ആഗ്രഹിക്കുന്നു . യേശു മടങ്ങി വരുന്നു തനിക്കായി കാത്തിരിക്കുന്നവർ മാത്രം എടുക്കപ്പെടും . അവന്റെ മനസ്സറിയുക .

Leave a comment