യേശുവിന്റെ സ്നേഹം

Biju Abraham Atlanta.

ആവശ്യങ്ങളിൽ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് യേശുവിന്റെ സ്നേഹം .
കാനാവിലെ കല്യാണ വീട്ടിൽ അവൻ ആ സ്നേഹം വെളിപ്പെടുത്തി . വിശന്നു വലഞ്ഞ പുരുഷാരത്തിനു മുൻപിൽ അവൻ തന്റെ സ്നേഹം വെളിപ്പെടുത്തി . ഗദരദേശത്തെ ഭൂതഗ്രസ്തൻ യേശുവിന്റെ സ്നേഹം അറിഞ്ഞു . മരിച്ച ലാസർ യേശുവിന്റെ സ്നേഹം അറിഞ്ഞു . അനേകം കുരുടരും , ചെകിടരും , പക്ഷവാതക്കാരും യേശുവിന്റെ സ്നേഹം കണ്ടു .എവിടെ ഒക്കെ അവൻ എത്തിയോ അവിടെയെല്ലാം അവൻ തന്റെ സ്നേഹത്തെ വെളിപ്പെടുത്തി . അവന്റെ സ്നേഹം പ്രവർത്തിയാണ് . അത്‌ മാറ്റം ഉണ്ടാകുന്നതാണ് . രൂപാന്തരം വരുത്തുന്ന ആ ദിവ്യ സ്നേഹത്തെ കാണാതിരിക്കാൻ ആർക്കു കഴിയും . യഥാർത്ഥ ക്രിസ്ത്യാനിത്വം ഒരു മതമല്ല ‘അത്‌ പ്രവർത്തിയിലൂടെ ഉള്ള സ്നേഹമാണ് ‘. കാരണം യേശു സ്നേഹമാണ് . പ്രവർത്തിയിൽ കൂടിയുള്ള സ്നേഹമാണ് യേശു നാഥൻ . എല്ലാത്തിനും ഉപരിയായി യേശു നാഥൻ തന്റെ ജീവനെ തന്നെ മാനവ കുലത്തിനായി നല്കി പ്രവർത്തിയിലൂടെ തന്റെ സ്നേഹം ലോകത്തിന്‌ നല്കി . ഇതിനേക്കാൾ മികച്ച സ്നേഹം എന്തുണ്ട് , എവിടെയുണ്ട് ? അതെ യേശുവിന്റെ സ്നേഹം നിസീമമാണ് . ഈ ലോക സ്നേഹങ്ങൾ മങ്ങിപോകും . എന്നാൽ എന്നും എന്നേക്കും നിലനിൽക്കുന്ന ആ മഹൽസ്നേഹം നമ്മെ മാടിവിളിക്കുന്നു . നമ്മുടെ കഷ്ടതയിൽ ആ സ്നേഹം ഓടിയെത്തും . രോഗങ്ങളിൽ അത്‌ വിടുതലായി വെളിപ്പെടും . സ്വർഗീയ സമാധാനത്താൽ അവൻ നമ്മെ ചേർത്തുകൊള്ളും . അതെ ഈ യേശു മാറ്റമില്ലാത്ത സ്നേഹമാണ് .

Leave a comment