Biju Abraham Atlanta.
യേശു വിളിക്കുന്നത് വ്യക്തികളെയാണ്. കുടുംബങ്ങളായല്ല . അവനെ രക്ഷകനായി സ്വീകരിക്കുന്നവരുടെ പിതാവും , നായകനുമായി അവൻ എപ്പോഴും നിലകൊള്ളുന്നു . ലോകത്തിലെ എല്ലാ വ്യ്കതികളും അവനെ രക്ഷകനായി സ്വീകരിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു . അതിൽ നിന്ന് ആരെയും ദൈവം മാറ്റി നിർത്തുന്നില്ല .
ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചവർ പോലും രക്ഷിക്കപ്പെടേണം . തന്റെ തിരു രക്തം അവൻ നമുക്കായി ക്രൂശിൽ ചൊരിഞ്ഞു സാത്താന്റെ നുകത്തിൻ കീഴിൽനിന്നും നമ്മെ മോചിപ്പിച്ചു നമുക്ക് സ്വാതന്ത്ര്യം തന്നു .
എന്നാൽ രക്ഷാ പദ്ധതി വ്യക്തി പരമായതിനാൽ നമ്മൾ വ്യക്തിയായി തന്നെ ആ വലിയ വിലക്ക് നന്ദി പറഞ്ഞു ” കർത്താവേ എന്നെ നിന്റെ മകനായി / മകളായി സ്വീകരിക്കേണമേ . എന്റെ പാപം നീ മോചിച്ചതിനാൽ നന്ദി . വിശുദ്ധിയോടെ ജീവിച്ചു നിന്റെ വരവിൽ എടുക്കപ്പെടുവാൻ എന്നെ അംഗീകരിക്കേണമേ ” നിസ്സാരം എന്ന് നമുക്ക് തോന്നും എങ്കിലും വ്യക്തിപരമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാത്ഥനയെ ദൈവം സ്വീകരിക്കും ..അങ്ങനെ രക്ഷിക്കപ്പെടുന്നവരുടെ കൂട്ടമാണ് ദൈവകുടുംബം. Acts 2:47 ” കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു “. ക്രിസ്തീയ കുടുംബങ്ങളിൽ ജനിച്ചാൽ മാത്രം ആരും ക്രിസ്ത്യാനി ആകുന്നില്ല . വ്യകതിപരമായി അവനെ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ കൂടി സ്വീകരിക്കുന്ന നിമിഷം അവൻ ക്രിസ്തുവിന്റെ ശരിയായ ആനുകാരിയായി മാറും . അതിനുള്ള ഭാഗ്യം ഏവർക്കും സാധ്യമാകട്ടെ ..നാം ജീവനോടെ ഇരിക്കുമ്പോൾ മാത്രം സാധിക്കുന്ന ഈ നല്ല അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കട്ടെ ..നമ്മുടെ കർത്താവ് വരുന്നു .