Biju Abraham . Atlanta.
ഉണ്ടെങ്കിൽ …..
ഉറപ്പിച്ചുകൊള്ളുക നീ ശരിയായ പാതയിൽ കൂടിയാണ് പോകുന്നത് ..വിശുദ്ധ വേദപുസ്തകം രണ്ട് വഴികളെ പറ്റി വ്യക്തമായി പരാമർശിക്കുന്നു ..ഒന്ന് വളരെ ‘വിശാലമായ ഒരു വഴി ‘. രണ്ട് ‘ഇടുക്കവും , ഞെരുക്കവും ഉള്ള മറ്റൊരു വഴി ‘. ഇതിൽ ഏതാണ് ഉത്തമം എന്നും ബൈബിൾ കാണിച്ചു തരുന്നു .
അത് തീർച്ചയായും നമ്മൾ ആരും തന്നെ തിരഞ്ഞെടുക്കാൻ ഇഷ്ട്ടപ്പെടാത്ത ‘ഇടുക്കവും , ഞെരുക്കവും ‘ഉള്ള വഴി തന്നെയാണ് ..എന്നാൽ ഒരു കാര്യം വ്യക്തമാണ് . ശരിയായ ക്രിസ്ത്യാനി ആകണമെങ്കിൽ , ദൈവരാജ്യത്തിൽ പ്രവേശിക്കണം എന്നുണ്ടെങ്കിൽ ” അവന്റെ ക്രൂശു എടുത്ത് അവനെ അനുഗമിച്ചേ മതിയാകു . യേശു പറയുന്നു ” ഞാൻ തന്നെ വഴിയും , സത്യവും , ജീവനും ആകുന്നു .”
ക്രൂശു വിളിച്ചു പറയുന്നത് , വേദനയാണ് , കഷ്ടതയാണ് , നിന്ദയാണ് ,. അവിടെ പരിഹാസമുണ്ട് , കരച്ചിലുണ്ട് ,ജീവൻ പറിഞ്ഞു മാറുന്ന അനുഭവവുമുണ്ട് . എന്നാൽ ക്രൂശിന്റെ അനുഭവത്തിന്റെ അവസാനം ‘ഒരു ഉയർപ്പുണ്ട്’.
വീണ്ടെടുക്കപ്പെട്ട ഒരു പുതു ശരീരത്തിലുള്ള ‘ഒരു ഉയർപ്പ്’ . അവിടെ വേദനഉണ്ടായിരിക്കുകയില്ല , പിന്നെയോ വിജയത്തിന്റെയും , ആഹ്ലാദത്തിന്റെയും ശബ്ദങ്ങൾ മാത്രം . അവിടെ ഉയരുന്ന ഒരു വെല്ലുവിളിയുണ്ട് ” ഹേ മരണമേ നിന്റെ ജയം എവിടെ , ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ ” ?
പലരും ജീവനിലേക്കു നയിക്കുന്ന ക്രുശിനേക്കാൾ ,താല്കാലികമായുള്ള , നിലനിൽകാത്ത രാജത്വത്തിന്റെ മാസ്മരിക പ്രൗഢിയിലും , ബഹു ഭൂരിപക്ഷം വരുന്ന പരുഷാരത്തിന്റെ ആരവത്തിനും ചെവി കൊടുത്തുകൊണ്ട് , ക്രിസ്തുവിനെ ദിനംപ്രതി ക്രൂശിക്കുന്ന ആളുകൾ ചരിക്കുന്ന വിശാല പാതയിലൂടെ യാത്രചെയ്ത് നിത്യ നാശത്തിൽ നിപതിക്കുമ്പോൾ , കഷ്ടത സഹിച്ചവർ കുഞ്ഞാടിനോപ്പം സന്തോഷിക്കും . നമ്മൾ ഏതു പാത തിരഞ്ഞെടുക്കും ?. അതിനുള്ള സ്വാതന്ത്ര്യം നമ്മുടേത് മാത്രമാണ് ..ദൈവം സഹായിക്കട്ടെ .