66 മുറികളിലെ അത്ഭുത രഹസ്യങ്ങൾ 🕌

Biju Abraham Atlanta

ലോകത്തിന്റെ മുന്നിൽ ഈ മഹാസൗധത്തിന്റെ 66 മുറികളും ആർക്കും , ഏതു നേരവും കടന്നു ചെന്ന് അതിലുള്ള വിലപിടിച്ച നിക്ഷേപങ്ങൾ സ്വന്തം ആക്കുവാൻ അതിന്റെ ഉടമസ്ഥൻ അനുവദിച്ചിരിക്കുന്നു . വളരെ വിലയേറിയതും , എന്നാൽ എത്ര എടുത്താലും തീർന്നുപോകാത്ത ഈ അക്ഷയ ഖനികൾ വരും തലമുറകൾക്ക് കൂടി ശേകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ് ..ഇതിന്റെ ആദ്യത്തെ മുറിയിൽ പ്രപഞ്ച സൃഷ്ട്ടാവ് കൂടിയായ ഈ മഹാ ശില്പിയുടെ സൃഷ്ട്ടി വിവരണങ്ങളും , അതിന്റെ എല്ലാ കാര്യങ്ങളും ശേകരിക്കപ്പെട്ടിരിക്കുന്നു . അതുപോലെ തന്നെ ഈ കൊട്ടാരത്തിലെ എല്ലാമുറികളിലും വിലയേറിയതും നിസ്തുല്യവുമായ നിരവധി രഹസ്യങ്ങൾ മറഞ്ഞു കിടക്കുന്നു . വേറൊരു അത്ഭുതം എന്നത് ഇതിലെ എല്ലാ നിക്ഷേപങ്ങളും അതുല്യവും അമൂല്യവും എങ്കിലും ഈ ലോകത്തിലെ ഒരു കള്ളനും അത് മോഷ്ടിക്കാൻ സാധിക്കുകയില്ല , പുഴുവിനോ തുരുമ്പിനോ അതിനെ നശിപ്പിക്കാൻ സാധ്യവുമല്ല . ഇതിലെ അവസാന മുറിയിൽ മറഞ്ഞിരിക്കുന്ന നിധി അതിലേക്കാണ് ലോകം മുഴുവനും ഉറ്റുനോക്കുന്നത് . ഇതിന്റെ അവസാനത്തെ 66 ആമത്തെ മുറിയുടെ ഭിത്തിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു . ഇതിലും വലിയ ഒരു കൊട്ടാരം പുതുതായി ഒരുക്കി ഇതിന്റെ ഉടമസ്ഥൻ മടങ്ങി വരുന്നു എന്ന് . ആ സന്തോഷത്തെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് നമുക്കും വിളിച്ചു പറയാം ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ എന്ന് .

Leave a comment