Biju Abraham Atlanta .
“
ഇന്നത്തെ നമ്മുടെ ഈ episode ഇൽ പ്രോഗ്രാം ഡയറക്ടർ ‘curious കുഞ്ഞമ്മ ‘ യും Dr Smily യും തമ്മിലുള്ള അഭിമുഖം .
Curious കുഞ്ഞമ്മ : കഴിഞ്ഞ നമ്മുടെ എപ്പിസോഡിൽ ” കണ്ണുകടി ” യെ പറ്റി Dr Efficient ഇൽ നിന്നും വിശദമായി നാം കേട്ടു ..ഇന്ന് നാം ചർച്ച ചെയ്യുന്നത് ” ‘വിശ്വാസികളുടെ ഹൃദ്രോഗങ്ങൾ ‘ ആണ് ..വിശ്വാസികളുടെ ഇടയിൽ സാധാരണ കണ്ടുവരുന്ന ഹൃദ്രോഗങ്ങളായ ” അസൂയ , പക , വിദ്വെഷം ” മറ്റ് അനുബന്ധ രോഗങ്ങളായ ‘ ജഡമോഹം ‘ ‘കൺമോഹം ‘ ‘ജീവനത്തിന്റെ പ്രതാപം ‘ എന്നീ വിഷയങ്ങളെ കുറിച്ച് വിശ്വാസി ഹൃദയങ്ങളിൽ ”സ്‌പെഷലൈസ് ‘ ചെയ്ത് Electro cardio gram ഡിപ്ലോമ നേടിയ Dr സ്മൈലി യെ നമുക്ക് കൈയ്യടിച്ചു സ്വാഗതം ചെയ്യാം .
Curious കുഞ്ഞമ്മ : ഹലോ Dr സ്മൈലി ‘Doctor Live ‘ലേക്ക് സ്വാഗതം
ഡോക്ടർ : താങ്ക്‌യൂ ….താങ്ക്യൂ .
Kurious കുഞ്ഞമ്മ : ഏതെല്ലാം തരത്തിലുള്ള രോഗങ്ങളാണ് സാധാരണയായി ‘വിശ്വാസി ഹൃദയങ്ങളെ ‘ ബാധിക്കുന്നത് ?.
ഡോക്ടർ സ്‌മൈലി : ചോദ്യത്തിലുള്ളത് പോലെത്തന്നെ വിശ്വാസികളെന്ന് വൃഥാ അഭിമാനിക്കുകയും എന്നാൽ അതിനുവിരുദ്ധമായ ജീവിത ശൈലി ഉള്ളവരെയാണ് സാധാരണയായി ഈ രോഗങ്ങൾ ബാധിക്കാറുള്ളത് ..ജന്മനാ ആരും ഈ വൈകല്യങ്ങൾക്കു വിധേയരാകുന്നില്ല ..പ്രായപൂർത്തിയായ ”അല്പവിശ്വാസികളിൽ ‘ കാണുന്ന ഇത്തരം രോഗങ്ങളെ ഞങ്ങൾ Drs’s ന്റെ ഭാഷയിൽ ”കൊറോണറി ആന്റി ക്രിസ്റ്റോ വിക്കഡ് ഫീലിംഗ് സിൻഡ്രോം ” ‘ CACWFS ‘ എന്ന് വിളിക്കും ..വളരെ ലളിതമായി പറഞ്ഞാൽ ഹൃദയത്തിലുണ്ടാകുന്ന ക്രിസ്തുവിരുദ്ധ ദുഷ്ചിന്തകളുടെ കോൺട്രോളില്ലാത്ത സിൻഡ്രോം എന്ന് ചുരുക്കം .
Curious കുഞ്ഞമ്മ : വിശ്വാസികളുടെ ഇടയിൽ ‘ഹൃദയമുള്ളവരെ ‘ മാത്രമെ ഇത് ബാധിക്കാറുള്ളോ ?.അതോ ‘ഹൃദയം ‘ഇല്ലാത്തവരെയും ഇത് ബാധിക്കാറുണ്ടോ ?. പ്രാരംഭലക്ഷണങ്ങൾ എന്തോക്കെയാണ് ?
Dr smily : വിശ്വാസികളുടെ ‘കമ്മ്യൂണിറ്റിയിൽ ഇമ്മ്യൂണിറ്റി ‘ കുറഞ്ഞ ബലഹീന വിശ്വാസികളിൽ വളരെ പെട്ടെന്ന് ചാടിപിടിക്കുന്ന ചില അസുഖങ്ങളാണ് , അസൂയ , പക , വിധ്വേഷം , ജഡമോഹം , കാണ്മോഹം , ജീവനത്തിന്റെ പ്രതാപം . എന്നീ രോഗങ്ങൾ ‘ഡീമൻ കുലോസിസ് ‘ ( Demon culosis ) എന്ന പ്രത്യേകതതരം കൊതുകുകൾ ആണ് വിശ്വാസികളിൽ ഈരോഗം കുത്തിവെക്കുന്നത് ..നമ്മുടെ ശ്രവണേന്ദ്രിയത്തിന് (Ear Cavity ))മുകളിലായി പറന്ന് നിന്ന് ഒരു വിചിത്രമായ റാപ് മ്യൂസിക്കും പാടി നമ്മെ പാതി മയക്കിയതിനുശേഷം ; മുകൾ പറഞ്ഞ അസുഖങ്ങളുടെ മാരക രോഗാണുക്കൾ നമ്മിലേക്ക് കുത്തിവെയ്ക്കും ..ഈ രോഗാണുക്കൾ ശുദ്ധരക്തധമനികളിൽകൂടി അതിവേഗം ഹൃദയത്തിലെത്തി അടിഞ്ഞുകൂടി വിശ്വാസികളെ ഹൃദ്രോഗികളാക്കി മാറ്റും ..’കോപം നിറഞ്ഞ മുഖഭാവം ‘ തുറിച്ച കണ്ണുകൾ ‘ കെട്ടുപൊട്ടിയ നാക്ക് ‘ ‘ഏഷണിക്കായുള്ള പരവേശം ‘ ‘കൂടെകൂടെയുള്ള തലചൊറിച്ചൽ ‘ പിന്നെ കൈ കൊടുക്കുമ്പോൾ ഒരു വിരൽ മാത്രം ചുമ്മാ നീട്ടുക , എല്ലാറ്റിനെയും കുറ്റം പറയുക , സാക്ഷ്യത്തിൽ കൂടി കുത്തുക , മറ്റുള്ളവരുടെ വീഴ്ച കണ്ടു ചിരിക്കുക . ഇവയൊക്കെ ഈ രോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ മാത്രം .
Curious കുഞ്ഞമ്മ : wow wonderful ……..ഇത് ഇത്രയും കുഴപ്പമുള്ള രോഗമാണെന്ന് അറിഞ്ഞിരുന്നില്ല . …. Wow .
പിന്നെ ഡോക്ടറെ ‘ 60 വയസ്സുള്ള ഒരു യുവാവിന്റെ’ ചോദ്യം ആണിത് .
Dr smily : ആ ചോദിച്ചോളൂ ……
ഞാൻ ഒരു വിശ്വാസിയാണ് . എന്നാൽ എന്റെ പ്രശനം എനിക്ക് അസുഖം ഉണ്ടോ ഇല്ലയോ എന്ന സംശയമാണ് . പലരുടെയും ജീവിതം കാണുമ്പം എന്റെ ഹൃദയത്തിന്റെ ഉള്ളിലൊരു ‘ വിലങ്ങലും കുത്തും ‘ എന്നാൽ ഞാൻ ‘ഹൃദയ ശൂന്യനായതുകൊണ്ട് ‘ ഇത് ഈ ‘. കുണ്ടന്ത്രണ്ടാംപിടിച്ച അസുഖം നിങ്ങക്ക് വരതില്ലന്നാ ഭാര്യ പറയുന്നത് . വെറും 60 കഴിഞ്ഞ ഒരുയുവാവായ എനിക്ക് ഇത് വരുമോ ഡോക്ടർ ? പലരും ‘നല്ലവാഹനങ്ങളിലൊക്ക church ഇൽ വരുമ്പോൾ എനിക്ക് ഒരുതരം പരവേശം വരും ‘ചങ്കിന്റെ ‘മധ്യഭാഗത്തായി ഒരു തരം വിലങ്ങലും . പിന്നെ സാക്ഷ്യത്തിൽ കൂടി അവർക്കിട്ടൊന്ന് കൊടുക്കുമ്പോഴാ ഏതോ ഒരൽപം ആശ്വാസം ….ആകെ ഒരു കൺഫ്യൂഷൻ . എനിക്ക് ‘ ഈ സൂക്കേട് ‘ ഒന്നും ഇല്ല എന്നാ എന്റെ ഒരു , ……..ഏത് .
Dr smily : നിങ്ങൾ തികച്ചും ഒരു രോഗി ആണ് . ‘അസൂയയുടെ ‘അമിതമായ വളർച്ച നിങ്ങളുടെ ഹൃദയത്തിന്റെ പാർശ്വഭിത്തിയിൽ കാണുവാൻ കഴിയും . ഒരു നല്ല ‘സ്കാനിംഗ് ,കൂടിയേ തീരു . ‘ഒരു ഹെവൻലി ബ്ലഡ് ട്രാൻസ്ഫ്യൂഷ്യനിൽ ‘കൂടി നിങ്ങളുടെ ഈ രോഗം മാറ്റിയെടുക്കാം . ”ഡെയ്‌ലി ഡിവോഷണൽ ‘ tablets കഴിക്കുന്നതും വളരെ പ്രയോജനം ചെയ്യും .
Curious കുഞ്ഞമ്മ : വളരെ നന്ദി ……….ഇനിയും നമ്മുടെ അടുത്ത എപ്പിസോഡിൽ ‘ വിശ്വാസികളുടെ ചൊറിച്ചിൽ ‘ എന്നവിഷയവുമായി നാം കാണുന്നത് വരെ നമസ്കാരം .