Biju Abraham Atlanta.💉
മനുഷ്യനിൽ ജീവൻ നിലനിർത്തുവാൻ അത്യാവശ്യമായ ഒരു കാര്യം ആണ് രക്തം . രക്തം ധാരാളം നഷ്ട്ട്ടപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടും . അപകടങ്ങളിൽ പെട്ട് രക്തം വാർന്നു പോകുന്നവർക്ക് മറ്റുപലരുടെയും രക്തം തക്ക സമയത്തു ലഭിച്ചതിനാൽ അവരുടെ ജീവൻ തിരിച്ചു കിട്ടുന്നു . അവിടെയാണ് സ്വാർത്ഥതയില്ലാത്ത രക്തദാനത്തിന്റെ മഹത്വവും വെളിപ്പെടുന്നത് .
എന്നാൽ രക്തം ദാനം ചെയ്യുന്ന വ്യക്തിയിൽ ശരീരത്തിൽ നിന്നും എടുക്കപ്പെടുന്ന രക്തം അതെ അളവിൽ വന്നു ചേരും .
ലോകത്തിൽ തന്റെ രക്തം മുഴുവനായി പകർന്നുതന്ന ഒരു ആളുണ്ട് . യേശു ക്രിസ്തു . തന്റെ അവസാന തുള്ളി രക്തവും നമുക്കായി നല്കി . ആ രക്തത്തിന്റെ വില അമൂല്യമാണ് . അതിന്റെ ശക്തി അളവറ്റതാണ് . ആ രക്തത്തിന്റെ മുൻപിൽ സാത്താൻ ഭയന്ന് വിറക്കും .എന്നാൽ ആ രക്തം നമുക്ക് നിത്യജീവൻ നൽകും .കട്ടിള കാലിന്മേലും കുറുമ്പടി മേലും കുഞ്ഞാടിന്റെ രക്തം അടയാളം ഉള്ളപ്പോൾ സംഹാരദൂതൻ അവരെ തൊടുകയില്ല . ക്രിസ്തു എന്ന നിർദോഷ കുഞ്ഞാട് തന്റെ രക്തം നമുക്കായി ചൊരിഞ്ഞു . അത് മാനവ ജാതിയുടെ മുഴുവൻ നിത്യ രക്ഷക്കായി നിൽക്കുന്നു .ആ രക്തം സ്വീകരിക്കുന്നവർ നിത്യമായി ജീവിക്കും . അത് ഏതെങ്കിലും ഒരു പ്രത്യേക ജാതിക്കു വേണ്ടിയുള്ളതല്ല . മനുഷ്യൻ എന്ന ഏക ജാതിക്ക് വേണ്ടിയുള്ളതാണ് . അവിടെയാണ് യേശു നൽകുന്ന പുണ്യാഹ രക്തത്തിന്റെ വിലയും മഹത്ത്വവും വെളിപ്പെടുന്നത് .ആ രക്തത്തിൽ ജീവനുണ്ട് , ആ രക്തത്തിൽ സൗഖ്യമുണ്ട് , നിത്യതയോളം നിൽക്കുന്ന സന്തോഷത്തിന്റെ പരിപൂർണ്ണതയും ഉണ്ട് .