Happy Father’s Day 🌷

Biju Abraham Atlanta.

എല്ലാ പിതാക്കന്മാർക്കും സന്തോഷകരമായ ഒരു “പിതൃ ദിനം ” ( Fathers Day ) ആശംസിക്കുന്നു . മക്കളാൽ കരുതപ്പെടുന്നതും , അവരുടെ സന്തോഷ മുഖങ്ങളും അവർക്ക് ചൈതന്യം പകരുക തന്നെ ചെയ്യും . എല്ലാ ദിവസവും അവരെ കരുതുന്നവർക്കും ഓർക്കുന്നവർക്കും “ഈ ഒരു ദിനം “തികച്ചും ഒരു പ്രത്യേകത ഉള്ളതായിരിക്കും .
സ്നേഹനിധിയായ പിതാവിനെ തന്റെ “അളവറ്റ സ്നേഹത്താൽ “ലോകത്തിന്‌ വെളിപ്പെടുത്തിയ ഒരു പുത്രനുണ്ട് അവന്റെ പേരാണ് യേശു ക്രിസ്തു . തന്റെ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുവാൻ ” പിതാവേ അങ്ങയുടെ ഇഷ്ട്ടം ചെയ്യുവാൻ ഞാനിതാ വരുന്നു ” എന്ന് പറഞ്ഞു വെറും “വാക്കിലൂടെ “അല്ല പ്രവർത്തിയിലൂടെ” തന്നെ ഘോരമായ ക്രൂശിലോളം തന്നെ ഏൽപ്പിച്ചു കൊടുത്ത പുത്രസ്നേഹം , അവിടെയാണ് കരുതലുള്ളത് . ആ പിതാവിന്റെ സ്നേഹവും നിസ്തുല്യമാണ് . സകല മാനവജാതിക്കും മാതൃക ആകേണ്ടതിന്നു “നിന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ പോലും എനിക്കർഹതയില്ല “
എന്ന്‌ വിളിച്ചു പറഞ്ഞ യോഹന്നാന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് അവന്റെ കൈക്കീഴിൽ തന്നെ “ഇങ്ങനെ സകല ദൈവീക നീതിയും നിവർത്തീകരിക്കപ്പെടട്ടെ “എന്ന് പറഞ്ഞു യോർദാൻ നദിയിൽ ഇറങ്ങി സ്നാനം ഏറ്റു കഴിഞ്ഞ ഉടൻ . പിതാവിന്റെ ആശീർവാദ ശബ്ദവും മുഴങ്ങി കേട്ടു . “ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു “.
അതാണ് ഉത്കൃഷ്ടമായ പിതൃ പുത്ര സ്നേഹം . ദൈവം വച്ചിരിക്കുന്ന സകല കൽപ്പനകളും പാലിക്കപ്പെടേണം . “നിനക്ക് ദീർഘായുസ്സ് ഉണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക “എന്ന് ബൈബിൾ വിളിച്ചു ചൊല്ലുന്നു . കടപ്പാടുകളും കൽപ്പനകളും പാലിക്കപ്പെടുമ്പോൾ സ്വർഗ്ഗവും സന്തോഷിക്കും . ദൈവം സഹായിക്കട്ടെ .

Leave a comment