ദൈവത്തിന് തെറ്റ് പറ്റിയോ ?

Biju Abraham Atlanta.

മനുഷ്യനെ സൃഷ്ട്ടിച്ചതിൽ ദൈവത്തിന് തെറ്റ് പറ്റിയോ .ഉത്തരം : തീർച്ചയായും ഇല്ല . എല്ലാം അറിയുന്ന ദൈവം മനുഷ്യൻ പാപം ചെയ്യുമെന്ന് മുൻപേ അറിഞ്ഞിരുന്നു .

എന്നാൽ എന്തുകൊണ്ട് മനുഷ്യനെ പാപം ചെയ്യാൻ സാധിക്കാത്തവനായി സൃഷ്ടിച്ചില്ല ?
ഉത്തരം : ദൈവം മനുഷ്യനെ പൂർണ സ്വാതന്ത്ര്യത്തോടെ സൃഷ്ട്ടിച്ചു . എന്തും ചെയ്യുവാനുള്ള സ്വാതത്ര്യം ഉണ്ട് . എന്നാൽ എന്ത് ചെയ്യാം എന്ത് പാടില്ല എന്ന് നിയമവും ഉണ്ട് .
ദൈവത്തിന്റെ നിയമങ്ങൾ നമ്മുടെ ഇഷ്ട്ടത്തിനായി മാറ്റി വെയ്ക്കുവാൻ സാധ്യമല്ല .കാരണം അവൻ ആണ് നമ്മുടെ സൃഷ്ടിതാവ് . അവനിലാണ് സമ്പൂർണ അധികാരവും നിക്ഷിപ്‌തമായിരിക്കുന്നത് .
ദൈവം വെച്ച കൽപ്പനകൾ കാറ്റിൽ പറത്തിയ മനുഷ്യൻ ശാപഗ്രസ്തനായി . എന്നാൽ ദൈവസ്നേഹത്തിന്റെ വറ്റാത്ത ഉറവ കാൽവരിയിൽ പാഞ്ഞൊഴുകി . വിശ്വസിക്കുന്നവർക്ക് അത്‌ രക്ഷയായും , നിത്യജീവിതത്തിന് അത്‌ അടിസ്ഥാനമായും മാറുന്നു . എന്നാൽ അവിടെയും കൽപ്പനകൾ പാലിക്കപ്പെടേണ്ട ഉണ്ട് . യേശു കർത്താവ് മാതൃക കാണിച്ചതും , ശിഷ്യന്മാരും അപ്പോസ്തോല ഗണങ്ങളും പ്രമാണിച്ചു പോന്ന കല്പനകളും ക്രിസ്തു ഭക്തർ അനുഷ്ഠിക്കാതെ മറ്റ് മാർഗമില്ല . സ്നേഹത്തിന്റെയും ,കല്പനകളുടെയും , സമ്മിശ്ര ഭാവമാണ് നാം ക്രിസ്തുവിൽ കാണുന്നത് .അവന്റെ ഇഷ്ട്ടം ചെയ്യുന്നവരെ ചേർത്തുകൊള്ളുവാൻ അവൻ രാജാവായി വരുന്നു .

Leave a comment