ദുർബുദ്ധിയെ നിന്നെ കാത്തിരിക്കുന്നത് ഒരു മുഴം കയറോ ?


Biju Abraham Atlanta.

യേശുവിനെ അറിഞ്ഞ ശിഷ്യൻ .അവന്റെ മേശയിൽ പന്തിഭോജനത്തിനായി

കടന്നുവരുന്നു. ഗുരുവിനെ ഒടുക്കുവാൻ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഒപ്പം ചേർന്ന് ഗൂഢാലോചന നടത്തിയിട്ട് ആരാധന നടത്തുന്നു . അപ്പം മുറിക്കുന്നു .ഒടുക്കത്തെ ആരാധന . ദൈവരാജ്യത്തിന്റെ പ്രമാണങ്ങൾ നന്നായി അറിഞ്ഞവർ ലോകത്തിലെ താത്കാലിക നേട്ടങ്ങൾക്കായി ശത്രുവിന് രഹസ്യമായി കരം കൊടുത്തിട്ട് മാന്യതയുടെ വസ്ത്രം ധരിച്ചുകൊണ്ട് ഗുരുവിനെ ആരാധിക്കുവാൻ ശ്രമിക്കുന്നു . എന്തോന്ന് ആരാധന . വ്യവസ്ഥയില്ലാത്ത ആരാധനയിൽ സാത്താൻ പാടി തകർക്കും . എന്നാൽ സകലവും അറിയുന്ന ഗുരുവിനു പോലും നിന്നെ രക്ഷിക്കുവാൻ സാധിക്കയില്ല . കാരണം നിന്റെ പ്രവർത്തിയുടെ പൂർണ ഉത്തരവാദിത്വം നിന്റെ തെരഞ്ഞെടുപ്പിലാണ് . സാത്താൻ കള്ളനും , ഭോഷ്കിന്റെ പിതാവും ആണ് .നീ ചാകുന്നതിന് മുൻപ് ഒരു നൂറുകൂട്ടം കാര്യങ്ങൾ നിനക്ക് ഈ ഭൂമിയിൽ ആസ്വദിക്കാം എന്നവൻ പറയും . അതിനുള്ള മുപ്പത് വെള്ളിക്കാശും അവൻ ഒപ്പിച്ചുതരും . ഗുരുവിന് നീ നൽകുന്ന വിലയാണത് . അത്‌ ദൈവാലയത്തിൽ ചിതറി വീഴും സമാധാനം നഷ്ട്ടപെട്ടവൻ അവസാനമായി അലറിക്കരഞ്ഞുകൊണ്ട് ഒരുമുഴം കയറിൽ തൂങ്ങിയാടും . ദൈവവ്യവസ്ഥിതിയെ താത്കാലിക നേട്ടങ്ങൾക്കായി വിസ്മരിക്കുന്ന എല്ലാവരും പഠിക്കേണ്ട പാഠം . കാരണമില്ലാതെ നിന്റെ കണ്ണുനീർ വീണാൽ ഈ ഭൂമിയിൽ തന്നെ അതിന് ദൈവം മറുപടി അയക്കും . വ്യവസ്ഥയില്ലാത്ത ആരാധനയും , പ്രകടനവും ഒക്കെ സാത്താന്റെ മായാചന്തയിലെ വിലകുറഞ്ഞ ചരക്കുകളാണ് . അതിൽ വീണുപോകുന്നവർക്ക് അയ്യോ കഷ്ട്ടം . ദൈവരാജ്യം വാതിക്കലായിരിക്കുന്നു . കപടതകളും , പൊയ്മുഖങ്ങളും ദൂരെ എറിയുന്നവരെ മാത്രമേ കർത്താവ് ചേർക്കയുള്ളു .

Leave a comment