Biju Abraham Atlanta.
തന്റെ കൂട്ടുകാരൻ ആര് എന്ന് ഓർക്കാൻ കഴിവില്ലാത്ത മറവി രോഗം ബാധിച്ച ഒരുവന്റെ ചോദ്യം അല്ല ഇത് . ന്യായപ്രമാണങ്ങളിൽ സമഗ്ര പാണ്ഡിത്യമുള്ള ഒരു ന്യായ ശാസ്ത്രി യേശുവിനോട് ചോദിച്ച ഒരു കുടുക്ക് ചോദ്യം .
യേശുവിന്റെ മറുപടി എത്ര മാനോഹരം .
മറുപടി ഒരു നല്ല ശമര്യക്കാരന്റെ ഉദാഹരണമായി ലോകത്തിന് നല്കി . വേദപ്രമാണങ്ങളും , ന്യായപ്രമാണങ്ങളും അരച്ചുകലക്കി കുടിച് ഏമ്പക്കവും വിട്ട് കാലും നീട്ടിയിരിക്കുന്ന അഭിനവ ന്യായ ശാസ്ത്രിമാരും മറ്റുള്ളവരും ലജ്ജിക്കണം . കാരണം ” പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു ” എന്ന വചനം എത്ര അന്വർത്ഥമായി ഇതിലും മനോഹരമായി പറഞ്ഞു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കുകയുള്ളു . ആഴമേറിയ ദൈവ സ്നേഹം ഉള്ളിൽ ഇല്ലാതെ നീ എത്ര പള്ളിയിൽ പോയാലും , മനുഷ്യന് വിളങ്ങുവാൻ ഏതെല്ലാം കാര്യങ്ങൾക്ക് നേതൃത്വം നൽകിയാലും , ദേഹം വിയർക്കാതെ സ്റ്റേജ് പെർഫോമൻസ് നടത്തിയാലും എല്ലാം വെള്ളത്തിൽ വരക്കുന്ന വരക്കു തുല്യം . ആരാണ് നമ്മൾ എന്നറിയുക ആരാണ് നമ്മുടെ കൂട്ടുകാർ എന്നറിയുക .
ഇതിലും വലിയ ഒരുസന്ദേശം ലോകത്തിന് നൽകുവാൻ ആർക്ക് കഴിയും . അതാണ് യേശുവിന്റെ നിസ്തുല്യത .