ന്യായപ്രമാണത്തിന് സാധിക്കാത്തത് .

Biju abraham atlanta.

ആശയ കുഴപ്പം ഉണ്ടാകേണ്ട . ന്യായപ്രമാണം ദൈവം തന്റെ ജനത്തിന് കൊടുത്തത് തന്നെ . പ്രപഞ്ചോത്പത്തിയിൽ ജനത്തിന് ഒരു വിലക്കെ ഉണ്ടായിരുന്നുള്ളു ” തോട്ടത്തിന്റെ നടുക്ക് നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുത് ” . മനുഷ്യൻ വിലക്ക് അവഗണിച്ച മനുഷ്യന് തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപ്പോകുവാൻ ” അരുത് “കളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ദൈവത്തിൽ നിന്നും നേരിടേണ്ടി വന്നു . അതാണ് “ന്യായപ്രമാണം”. പേര് പോലെ തന്നെ അത്‌ മുഖപക്ഷം കാണിക്കാത്ത ഒരു ന്യായാധിപന്റെ തികച്ചും ന്യായമായ നിർദ്ദേശങ്ങളാണ് “ന്യായപ്രമാണം . ഈ പ്രമാണങ്ങൾ എല്ലാം ചെയ്ത് ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ ബദ്ധപ്പെടുന്ന തന്റെ ജനത്തോട് മനസ്സലിഞ്ഞു നീതിമാനായിരിക്കുമ്പോൾ തന്നെ സ്നേഹ നിധിയായ ദൈവം മാനവ കുലത്തിനായി സമ്മാനിച്ച അനുഗ്രഹിക്കപ്പെട്ട “രക്ഷാപദ്ധതി ആണ് ” കാൽവരിയിൽ ക്കൂടി ഉള്ള വീണ്ടെടുപ്പ് . “കർമ്മ മാർഗം “പരാജയപ്പെടുന്ന സ്‌ഥാനത് “വിശ്വസത്താൽ ഉള്ള നീതീകരണം “വിജയിക്കുന്നു . കാൽവരിയിലെ ക്രൂശിൽ ക്കൂടി യേശു യേശു മാനവജാതിയുടെ” കർമ്മ മാർഗം ” എന്ന “അടിമ നുകം “എടുത്തു മാറ്റി .ഈ കൃപയുഗത്തിൽ കാലഹരണപ്പെട്ട കർമ്മ മാർഗത്തിൽ ആരും നീതികരിക്കപ്പെടുകയില്ല എന്ന് റോമാ ലേഖനം വ്യക്തമായി പഠിപ്പിക്കുന്നു . വിശ്വസിക്കുന്നവന് രക്ഷയുണ്ട് . ക്രൂശിലെ കള്ളൻ പോലും അവസാന നിമിഷം രക്ഷ പ്രാപിച്ചത് യേശുവിലുള്ള വിശ്വസത്തിന്റെ ഉന്നതമായ വിശ്വാസ പ്രഖ്യാപനത്തിൽ ക്കൂടി ആയിരുന്നു .
ന്യായപ്രമാണത്തിന് കഴിയാതിരുന്നത് സാധിപ്പാൻ യേശു ലോകത്തിലേക്ക് വന്നു . അവനിൽ വിശ്വസിച്ചാൽ നീ രക്ഷ പ്രാപിക്കും . അശുദ്ധരായി
പാളയത്തിന് പുറത്തു നിൽക്കേണ്ട കുഷ്ടരോഗികളും യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ട് സൗഖ്യം പ്രാപിച്ച സ്ത്രീയും ന്യായ പ്രമാണം ലംഖിച് വിശ്വസത്തിൽ ക്കൂടി വീണ്ടെടുപ്പ് പ്രാപിച്ചു . വിശ്വാസം അതാണ് രക്ഷക്കുള്ള ഏക മാർഗം . “പ്രവർത്തിയാലല്ല വിശ്വാസത്താൽ അത്രേ നാം നീതീകരിക്കപ്പെടുന്നത് “.

Leave a comment