Biju Abraham Atlanta.
ഭൂമിയും സകല ചരാചരങ്ങളും , ദൂതന്മാരും മനുഷ്യനും എല്ലാം ദൈവത്തിന്റെ കൈപ്പണി തന്നെ . അപ്പോൾ പിശാചോ ? ദൈവം അവനെ പിശാചായി സൃഷ്ട്ടിച്ചില്ല . ദൂതന്മാരിൽ ഉന്നത സ്ഥാനം ഉണ്ടായിരുന്ന അവൻ സ്വന്തം സ്വഭാവ വൈകൃതത്താൽ പിശാചായി മാറി . അപ്പോൾ നാം എന്താണ് അറിയേണ്ടത് . നമ്മുടെ പ്രവർത്തനങ്ങളും ചിന്തകളും കൊണ്ട് ദൈവത്തോട് അടുക്കുവാൻ അല്ലെങ്കിൽ അകലുവാൻ ഉള്ള പൂർണ സ്വാതന്ത്ര്യം നമുക്കുണ്ട് .അതാണ് ഏദനിലും സംഭവിച്ചത് . അതാണ് യേശുവിനെ ഒറ്റിയ യുദ ക്കും പറ്റിയത് . നമ്മുടെ ജീവിതം ആയിരിക്കും നമ്മുടെ നിത്യത തീരുമാനിക്കുന്ന ഏക സംഗതി . അവിടെ ദൈവത്തിന് മുഖപക്ഷം ഉണ്ടാകയില്ല . ഓരോരുത്തർക്കും അവരുവരുടെ പ്രവർത്തിക്കനുസരിച് ലഭിക്കും . തന്റെ സൃഷ്ടികളുടെ മണിമകുടം ആയി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ അവന്റെ വലിയ വീഴ്ച്ചയിൽ നിന്നും വീണ്ടെടുക്കുവാൻ കാൽവരിയിൽ തന്റെ പുത്രനെ യാഗമായി അർപ്പിച്ചു . അതാണ് യഥാർത്ഥ ദൈവസ്നേഹം . ആ വിലയെ മനസ്സിലാക്കി അവനോട് ചേർന്നിരിക്കുന്നവരെ ചേർക്കാൻ ആണ് അവൻ വീണ്ടും വരുന്നത് . ജീവഭീതിയാലോ , മുപ്പത് വെള്ളിക്കാശിന് വേണ്ടിയോ ദൈവപുത്രനെ ആരും ഇനി ഒറ്റുകൊടുക്കരുത് .