Biju Abraham Atlanta.
ദൈവം വിശ്വസ്തൻ നിങ്ങൾക്ക് കഴിയുന്നതിന് മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്ക് സഹിക്കാൻ കഴിയേണ്ടതിന് പരീക്ഷയോട് കൂടി അവൻ പോക്കുവഴിയും ഉണ്ടാക്കും “. 1 corinthians 10 :13
പരീക്ഷ എപ്പോഴും ഉത്കണ്ഠ നിറഞ്ഞതാണ് . എന്ത് സംഭവിക്കും എന്ന ഭയം . എന്നാൽ വിശുദ്ധ പൗലോസ് എഴുതുന്നു ” പരീക്ഷയോട് കൂടി അവൻ പോക്കുവഴിയും ഉണ്ടാക്കും .”അത് നമ്മെ ഉറപ്പിക്കുവാൻ പരിശുദ്ധാത്മാവ് തരുന്ന വാഗ്ദത്തം ആണ് . പ്രതികൂലങ്ങളിൽ തളരാതിരിപ്പാൻ , പ്രതിസന്ധികളിൽ തകരാതിരിക്കാൻ നമുക്കുള്ള ഒരു ഉറപ്പ് . മനുഷ്യർ മാറും , അവരുടെ വാക്കുകൾ മാറും , എന്നാൽ എന്തൊക്കെ മാറിയാലും ആശ്രയിക്കുന്ന ഭക്തനെ തേടിയെത്തുന്ന ഒന്നുണ്ട് അതാണ് ദൈവകൃപ . കൂരിരുൾ താഴ്‌വരയിൽക്കൂടി നടന്നാലും ഒരു അനർത്ഥവും വരികയില്ല എന്ന് ധൈര്യമായി വിളിച്ചു പറയുവാൻ കഴിയുന്ന ബോധ്യത്തിന്റെ പേരാണ് ദൈവകൃപ . ഒരു സൈന്യം എന്നെ വളഞ്ഞാലും ഞാൻ ഭയപ്പെടുകയില്ല എന്ന് വിളിച്ചുപറയുന്ന ധൈര്യത്തിന്റെ പേരാണ് ദൈവകൃപ . ആ ദൈവകൃപ കോട്ടയായി , കാവലായി എനിക്കായി ഉണ്ട് എന്ന് ഉറപ്പുള്ളവർക്ക് പേടിക്കേണ്ടി വരികയില്ല . പരീക്ഷകളിൽ അവർ വിജയിക്കുക തന്നെ ചെയ്യും . ദൈവം സഹായിക്കട്ടെ .