Biju Abraham.Atlanta.
മനുഷ്യന്റെ രക്ഷക്കായി യേശുനാഥൻ ഈ ഭുമിയിൽ വന്നു . മനുഷ്യൻ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമായി അവൻ കാൽവരിയിൽ യാഗമായി . യേശുവിന്റെ ഈ ലോകത്തിലെ ജീവിതസമയങ്ങളിൽ നടന്ന ഒരു അത്ഭുതം ആണ് ലാസറിന്റെ ഉയിർപ്പ് . യേശു സ്നേഹിച്ച ഒരു ഭവനം . അവിടെ ലാസർ മരിച്ചു . നാലു ദിവസം കഴിഞ് യേശു അവിടെ വന്നു . നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു എന്ന് വിലപിക്കുന്ന സഹോദരിമാർ . അവർക്ക് യേശുവിൽ വിശ്വാസം ഉണ്ട് . എന്നാൽ മരിച്ചു ജീർണിക്കുവാൻ തുടങ്ങിയ ലാസറിന്റെ കാര്യം തീർന്നു കഴിഞ്ഞു എന്നവർ “അന്തിമ വാക്ക്”പറഞ്ഞു .
അവിടെയാണ് അവർക്കു തെറ്റ് പറ്റിയത് .
മരണം യഥാർത്ഥമാണ് . ഏവരും അഭിമുഖികരിക്കേണ്ട ഒരു കാര്യം തന്നെ . എന്നാൽ . “എന്നാൽ മനുഷ്യന്റെ അവസാനം മരണമല്ല ,അത് ഒരു ജീവിതത്തിന്റെ തുടക്കം ആണ് “. മരണം എന്ന വാതിൽ കടന്ന് ഒരു നിത്യതയിലേക്ക് മനുഷ്യൻ കാൽ വയ്ക്കുന്നു .
ദുഃഖ ദുരിതങ്ങൾ നിറഞ്ഞ ഈ ലോകത്തിലെ മനുഷ്യന്റെ അവസാനമില്ലാത്ത പ്രശ്നങ്ങൾക്ക് ദൈവം ഇട്ട “ഫുൾസ്റ്റോപ്പ് “ആണ് മരണം .അത് കഴിഞ്ഞാൽ ഒരു നിത്യ രാജ്യവും അതിലെ വാസവും ദൈവം മനുഷ്യന് ഒരുക്കിയിരിക്കുന്നു . അവനിൽ വിശ്വസിച് അവൻ പറഞ്ഞിരിക്കുന്ന കൽപ്പനകൾ പാലിക്കുന്നവർ മാത്രം ആ നിത്യ രാജ്യത്തിൽ പ്രവേശിക്കും . “ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും , തീയതാകിലും അതിന് തക്കവണ്ണം പ്രാപികേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുൻപിൽ നിൽക്കേണ്ടി വരും .” നമ്മുടെ ഇവിടുത്തെ ജീവിതമാണ് നമ്മുടെ നിത്യ ജീവിതം എങ്ങനെ ആകും എന്ന് തീരുമാനിക്കുന്ന ഘടകം . ദൈവത്തെ മറന്ന് , കാൽവരിയിലെ ക്രൂശിലെ പങ്കപ്പാടിന്റെ വില മറന്ന് , ലോകത്തിൽ തന്നെ സ്വർഗ്ഗവും , നരകവും എന്ന് ചിന്തിച്ചു വിഡ്ഢികളുടെ മൂഢ സ്വർഗത്തിൽ അവസാനിക്കുവാൻ ആർക്കും ഇടയാകരുത് .
യേശുവിന്റെ മടങ്ങി വരവ് ഒരു യാഥാർത്യമാണ് . മരണം നീങ്ങി ജീവൻ പ്രാപിക്കുന്ന ഒരു ദിവസം സമാഗതം ആകുന്നു .
“ലാസറെ പുറത്തുവാ “എന്ന യേശുവിന്റെ വാക്കിൽ മരിച്ചു നാറ്റം വച്ച് തുടങ്ങിയ അവനിൽ ജീവൻ വന്നത് പോലെ മരിച്ചു മണ്മറഞ്ഞ എല്ലാ വിശുദ്ധരും , ജീവനോടെ അവനായി കാത്തിരിക്കുന്നവർ എല്ലാവരും ഒരു നിത്യ രാജ്യത്തിനായി യേശുവിന്റെ വരവിൽ എടുക്കപെടും .
ദൈവം സഹായിക്കട്ടെ .