Biju Abraham Atlanta
. “A friend in need is a friend indeed.” ഇത് വളരെ പ്രചാരത്തിലുള്ള ആംഗലേയ ഭാഷയിലെ ഒരു ചൊല്ലാണിത് . "നിന്റെ ആത്യാവശ്യ സമായത്ത് അടുത്തുവന്ന് വേണ്ടത് ചെയ്യുന്നവനാണ് യഥാർത്ഥ സുഹൃത്ത് ."ദേഹം ആസകലം പരുക്കളും , വ്രണങ്ങളും ബാധിച്ഛ് ശാരീരികമായും , മാനസീകമായും തകർന്നിരിക്കുന്ന ഇയ്യോബ് .
അവന് സ്വാന്ത്വനം ആവശ്യമായിരുന്ന സമയം .
അടുത്ത സുഹൃത്തുക്കൾ അവന്റെ അടുത്തേക്ക് വരുന്നു . തികച്ചും നല്ല കാര്യം .
എല്ലാം നഷ്ട്ടപെട്ടിരിക്കുന്ന ഇയ്യോബിന് അവർ തീർച്ചയായും ആശ്വാസം നൽകേണ്ടതാണ് . എന്നാൽ അവിടെ സംഭവിച്ചത് തികച്ചും വിചിത്രം . അവന്റെ വീഴ്ചയുടെ കാരണം തിരയുന്ന ഈ സ്നേഹിതർ അവന് എങ്ങനെ ആശ്വാസമാകും ? അവസാനം തന്റെ സകല വേദനകളും മാറ്റി വെച്ചുകൊണ്ട് ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു . അപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി . ആശ്വാസം നൽകേണ്ടവർ “ചൊറിയൻ മാരാകുന്നു ” അവസാനം ഗതികെട്ട സഹായാർത്ഥി ഇവർക്ക് വേണ്ടി പ്രാര്ഥിക്കേണ്ടിവരുന്നു . എന്തൊരു വൈരുദ്ധ്യം . നിത്യ ജീവിതത്തിൽ ഇങ്ങനെ പലരെയും കാണുവാൻ കഴിയും . സ്ഥാപിത താത്പര്യങ്ങളോടെ സുഹൃത്തുക്കൾ എന്ന് ഭാവിക്കുന്നവർ , ബന്ധുക്കൾ എന്ന് ഭാവിക്കുന്നവർ ഇങ്ങനെ ഈ ലിസ്റ്റ് നീണ്ടുപോകും . ഒരേ ഒരു മാർഗം മാത്രം ഇവർക്കു വേണ്ടി പ്രാർത്ഥിക്കുക അപ്പോൾ അവരുടെ “ചൊറിച്ചിൽ” അവസാനിച്ചില്ലെങ്കിൽ പോലും ദൈവം നിന്റെ” സ്ഥിതിക്ക് “ഭേദം വരുത്തും .നമ്മൾ എങ്ങനെയുള്ള സ്നേഹിതർ ആണ് ? മറ്റുള്ളവർക്ക് ആശ്വാസം നല്കുന്നവരോ അവരുടെ കഷ്ടതയിൽ അവരെ ചൊറിയുന്നവരോ ?. യേശു പറഞ്ഞ ഒരു നല്ല ശമര്യക്കാരൻ ആകുവാൻ നമുക്ക് സാധിക്കുന്നെങ്കിൽ അതല്ലേ ഏറ്റവും ഉത്തമം .
ദൈവം സഹായിക്കട്ടെ .