വിഷാദം

Noble Jacob. Manchester

ആകാശത്തോളം ഉയരമുള്ള ഗോപുരം മെനഞ്ഞ മനുഷ്യ ജാതിയെ നോക്കി ദൈവം ഇങ്ങനെ പറഞ്ഞു “അവർ ചെയ്യുവാൻ നീരൂപീകരിക്കുന്നത് ഒന്നും അവർക്ക് അസാധ്യം ആകില്ല”. ദൈവത്താൽ അത് സാധ്യമാകും .ആ പ്രവചന ശബ്ദം അക്ഷരാർത്ഥത്തിൽ നിറവേറുന്നത് ,ലോഹം ( Metal)ൻറെ കണ്ടുപിടുത്തം മുതൽ നിർമ്മിത ബുദ്ധി (AI)വരെ എത്തിനിൽക്കുന്ന പുരോഗതിയിൽ നിന്നും നമ്മുക്ക് ദൃഷ്ടാന്തം ആയിരിക്കുന്നു.എന്നാൽ അന്നുമുതൽ ഇന്നുവരെ മനുഷ്യന് കീഴ്പ്പെടുത്തുവാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒന്നാണ് മനുഷ്യമനസ്സ്.വിജയിച്ച ആളുകൾ എന്ന് ലോകം വിധിയെഴുതിയ പലരും മനസ്സിൻറെ കടിഞ്ഞാൺ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടവരാണ് .തൽഫലമായി അതിൽ ചിലർ ആത്മഹത്യ ചെയ്യുകയും മറ്റുചിലർ മാനസിക ആശുപത്രി അഭയം പ്രാപിക്കുകയും ചെയ്തു .

എന്തുകൊണ്ടാണ് ലോകം കീഴടക്കിയ മനുഷ്യൻ തൻറെ മനസ്സ് വരുതിയിലാക്കാൻ കഴിയാത്തത് ?നിശ്ചയദാർഢ്യം കഠിനാധ്വാനം ഉണ്ടെങ്കിൽ ചില ലക്ഷ്യങ്ങൾ സാധിച്ചു എന്ന് വരാം .ഒരു ലക്ഷ്യത്തിലെത്തി കഴിയുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും മേഖലകളിൽ വിജയം കൈവരിക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ടായെന്നുവരാം.എന്നാൽ അത് ഒരിക്കലും ശാശ്വതം ആയിരിക്കുകയില്ല. ഇതാണ് പലരെയും വിഷാദത്തിലേക്ക് നയിക്കുന്നത് .മറ്റുചിലരാകട്ടെ സാഹചര്യങ്ങളുടെ വ്യതിയാനം അനുസരിച്ച് ജീവിക്കുന്നവരാണ്.ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ അവർ നിരാശരാക്കുകയും അനുകൂല സാഹചര്യങ്ങളിൽ സന്തോഷം ഉള്ളവർ ആയി കാണപ്പെടുകയും ചെയ്യും.ഇങ്ങനെയുള്ള ചിലർ പ്രതികൂലസാഹചര്യങ്ങളിൽ മനസ്സിൻറെ നിയന്ത്രണം കൈവിട്ടു അവിവേകതിലേക്ക് പോകുന്നതായി കാണപ്പെടുന്നു.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചോളം അവൻറെ സന്തോഷം ഏതെങ്കിലും ഒരു കാര്യം നേടുന്നതിനോ എപ്പോഴും സാഹചര്യം അനുകൂലമായി ഇരിക്കുന്നതിനോ അല്ല. ഈ ലോകത്തിൽ ജീവിക്കുമ്പോൾ ജീവന് നിലനിർത്തുന്നതിനായി മനുഷ്യന് വേണ്ട കാര്യങ്ങൾ ഉണ്ട് എന്ന് ഉള്ളത് ഒരു വസ്തുതയാണെങ്കിലും വ്യാകുലപ്പെടേണ്ട എന്നാണ് തിരുവചനം നമ്മളെ ഓർമിപ്പിക്കുന്നത്.സ്വന്തം പുത്രനെ ,പാപികൾ ആയിരുന്നു നമ്മളെ വീണ്ടെടുക്കുവാൻ ആയി തരാമെങ്കിൽ നമ്മുടെ ചെറിയ ആവശ്യങ്ങളെ സാധിക്കുവാൻ കഴിയാതെ ഇരിക്കുമോ.ഒന്നിനെക്കുറിച്ചുവിചാര പെടാതെ അഖിലാണ്ഡം നിർമ്മിച്ച കരുണാ സമ്പന്നനായ ദൈവത്തെ നോക്കുക.അവങ്കലേക്ക് നോക്കിയവർ ആരും ലജ്ജിച്ചു പോയിട്ടില്ല.നമ്മുടെ മനസ്സിൻറെ നിയന്ത്രണം ദൈവത്തിലേക്ക് ഏൽപ്പിച്ചു കൊടുക്കുകയാണെങ്കിൽ ,ദേഹിയുടെ അവകാശം അതിൻറെ സൃഷ്ടാവിലേക്ക് ഏൽപ്പിക്കുമ്പോൾ മനസ്സിൽ ഉൽഭവിക്കുന്ന സന്തോഷം അപഹരിക്കാൻ ആർക്കും സാധ്യമല്ല .ശമുവേൽ ബാലൻ പറഞ്ഞതുപോലെ “അടിയനിതാ എന്ന് “യേശുവിൻറെ അമ്മ മറിയ പറഞ്ഞതുപോലെ “ഇതാ ഞാൻ നിന്നെ ദാസി “എന്ന് പറയുവാൻ വിശ്വാസത്താൽ സാധിക്കുന്നു ഉണ്ടെങ്കിൽ പൗലോസിനെ പോലെ “ഇനിയും ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ “എന്ന മനോഭാവം ഉണ്ടെങ്കിൽ ലോകത്തിലെ ഒരു കാര്യങ്ങൾക്കോ നമ്മളെ തകർത്തു വാനോ മുടിക്കു വാനോ സാധ്യമല്ല . വഴിയരികിലുള്ള തോട് ആകട്ടെ അംഗബലം ഉള്ള കൊട്ടാരം ആകട്ടെ ഏതു സാഹചര്യം ആയിക്കോട്ടെ ഒരു ദൈവഭക്തന് കർത്താവിൽ എപ്പോഴും സന്തോഷിക്കാൻ ആകും .സങ്കീർത്തനം 43:5 പറയുന്നു “നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്ന എന്ത് ?ദൈവത്തിൽ പ്രത്യാശ വയ്ക്കുക”അതെ ദൈവത്തിലെ പ്രത്യാശയ്ക്ക് മാത്രമേ നമ്മുടെ നിരാശ മാറ്റുവാൻ സാധിക്കുന്നത് .നമ്മുടെ ബുദ്ധി കൾ മാറ്റിവെച്ച് ദൈവത്തെ പൂർണ്ണമായ ആശ്രയിക്കാം.ലോകാവസാനത്തോളം നമ്മുടെ കൂടെയുണ്ട് എന്ന് അരുളിച്ചെയ്തു ആ നല്ല നാഥനെ പ്രത്യാശവെച്ച് നമുക്ക് ജീവിക്കാം.

Leave a comment