Biju Abraham Atlanta .
കഴിഞ്ഞ ദിവസം കണ്ട ഒരു വിഡിയോയിൽ പറയുന്നതാണിത് . ചരിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് വാദിക്കുന്നത് . ദൈവത്തെ ത്യജിച്ച എല്ലാ സാമ്രാജ്യങ്ങളും ( ബാബിലോൺ , റോം …തുടങ്ങിയവ )അതിനുള്ള മറുപടി ഞാൻ അവർക്ക് നൽകിയിട്ടും ഉണ്ട് . നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു തെറ്റായ പ്രവണത ഉണ്ട് . ഏതെങ്കിലും ഒരു കാര്യം ( വല്ലപ്പോഴും സംഭവിക്കാവുന്നത് ) സംഭവിക്കുമ്പോൾ അത് നമ്മൾ വിശ്വസിക്കുന്ന പ്രമാണങ്ങളുമായി കൂട്ടി ഒരു “നല്ല അവിയൽ “ഉണ്ടാക്കി പോസ്റ്റ് ചെയ്യുക എന്നതാണ് അത് . ഇവിടുത്തെ പ്രശ്‍നം എന്താണ് . അമേരിക്കയിൽ ഉണ്ടായ wild fire ആണ് വിഷയം .”ദൈവം ഇല്ലാത്ത അമേരിക്ക നശിച്ചേ തീരു . ” എന്നതാണ് ഇവരുടെ നിലപാട് .സത്യത്തിൽ ഇവരാണ് വചന വിരുദ്ധമായി പഠിപ്പിക്കുന്നത് .അമേരിക്കയുടെ ചരിത്രം ആദ്യമായി നന്നായി പഠിക്കണം . ഇംഗ്ളണ്ടിൽ നിന്നും വന്ന് സത്യദൈവത്തെ ആരാധിക്കകയും കഷ്ട്ടപെട്ട് പ്രകൃതി ശക്തികളോട് പടവെട്ടി തങ്ങളുടെ ജീവസന്ധാരണത്തിനായി തങ്ങൾക്കുള്ള അപ്പം കണ്ടെത്തി ഭക്ഷിച്ചവർ .കാലുകളിൽ ശരിയായ ഷൂസുകൾ ഇല്ല , കൊടിയ ശൈത്യം . പനിയും മറ്റ് അസുഖങ്ങളും ബാധിച്ചു ഒട്ടനവധി കുഞ്ഞുങ്ങൾ , പ്രായമുള്ളവർ എല്ലാം മരണണമടഞ്ഞു . ശേഷിച്ചവർ ദൈവത്തോട് നിലവിളിച്ചു നേടിയതാണ് ഇന്നത്തെ അമേരിക്ക . അമേരിക്കയിൽ പെൻസിൽവാനിയ എന്നൊരു state ഉണ്ട് . എല്ലാ സുഖസൗകര്യങ്ങളും ഉള്ള അമേരിക്കയിലെ ഈ സ്റ്റേറ്റിൽ തികച്ചും വ്യത്യസ്തമായി ഒരു കൂട്ടം ആൾക്കാർ താമസിക്കുന്നുണ്ട് . ഇംഗ്ളണ്ടിൽ നിന്നും വന്നവരുടെ ആദ്യ വിശ്വാസം മുറുകെ പിടിക്കുന്നവർ . ഫെറാറി . ആസ്റ്റിൻ മാർട്ടിൻ , റോൾസ്‌റോയിസ് ലാംബർഗിനി ….തുടങ്ങിയ ആഡംബരകാറുകൾ ചീറി പായുന്ന അമേരിക്കൻ നിരത്തുകളിൽ പഴയകാലത്തിലെ മണ്ണെണ്ണ വിളക്കുകൾ കെട്ടി തൂക്കിയ കുതിരവണ്ടിയിൽ യാത്രചെയ്ത് അവർക്കുള്ള ആഹാരം സ്വയം കൃഷി ചെയ്തുണ്ടാക്കി ദൈവത്തിനായി “കഷ്ടപ്പാട് തെരഞ്ഞെടുത്തു “ജീവിക്കുന്നവർ . തങ്ങൾ അറിഞ്ഞ സത്യദൈവത്തെ ലോകത്തിന് പരിചയപ്പെടുത്തുവാൻ തങ്ങളുടെ ഉടയവരെ മുഴുവൻ വിട്ട് ഇല്ലായ്മയിലേക്ക് ,ലോകത്തിന്റെ വിവിധ നാടുകളിലേക്ക് കടന്നുപോയ ആയിരക്കണക്കിന് മിഷനറി വീരന്മാരുടെ നാടാണ് അമേരിക്ക .അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും സത്യദൈവത്തെ നിറകണ്ണുകളോടെ പ്രതിദിനം ആരാധിച്ചു ജീവിക്കുന്നവർ ഇവിടെ ഉണ്ട് .എവിടെയും സംഭവിക്കുന്നത് പോലെ തലമുറകളുടെ മാറ്റത്തിൽ ദൈവ സ്നേഹം പലരിലും കുറഞ്ഞു പോയിട്ടുണ്ടാകും . അത് കഷ്ട്ടപ്പാട് അറിയാതെ വളരുന്ന ലോകത്തെ എല്ലാവരുടെയും കാര്യമാണ് . വേദനിക്കുന്നവരെ മരുന്ന് തപ്പി നടക്കൂ .ലോകത്തിൽ ദൈവ ഭക്തരും അല്ലാത്തവരും ഉണ്ട് . ആരും നശിച്ചു പോകാതെ എല്ലാവരും ദൈവസന്നിധിയിൽ കാണണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . അമേരിക്ക മുഴുവൻ പാപത്തിൽ മുങ്ങി കിടക്കുകയല്ല . പാപികൾക്ക് ഉള്ള ശിക്ഷ ഈ കൃപാ യുഗത്തിൽ അപ്പോൾ തന്നേ ലഭിക്കുന്നുമില്ല . അതുകൊണ്ട് ലോകരാജ്യങ്ങൾക്ക് വേണ്ടി പ്രാര്ത്ഥിക്ക് . എല്ലാവരും ദൈവസ്നേഹം അറിയട്ടെ .