Biju Abraham Atlanta.
യുക്തിവാദികൾ എന്ന് അഭിമാനിക്കുന്ന ബുദ്ധിശാലികൾ പറഞ്ഞു വയ്ക്കുന്ന മഠയത്തരങ്ങൾ പലതുണ്ട് .അടുത്ത സമയം മറുനാടൻ എഡിറ്റർ ശ്രീ ഷാജൻ സ്കറിയ നടത്തിയ ഒരു ഇന്റർവ്യൂ കാണാൻ ഇടയായി . അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു .
അറിവ് നല്ലതാണ് . “തിരിച്ചറിവ് “ആണ് ഏറ്റവും നല്ലത് എന്ന് മാത്രം പറയട്ടെ .വിശുദ്ധ ബൈബിളിൽ
യേശുവിന്റെ കുറ്റവും , കുറവുകളും തപ്പിയെടുക്കുവാൻ ശ്രീ ഇടമറുക് എന്ന നിരീശ്വരവാദിയും . ശ്രീ എ . റ്റി കോവൂർ എന്ന യുക്തിവാദ പ്രമുഖനും എഴുതിയ നിരവധി എഴുത്തുകൾ വായിച്ചിട്ടുണ്ട് . അതിൽ പ്രസിദ്ധമായ ഒന്നാണ് “യഹോവയുടെ നുണകൾ “. എന്നാൽ പിന്നീട് ഇറങ്ങിയ ഒരു പുസ്തകം ആണ് “ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല” എന്നത് . ജീവിച്ചിരുന്നില്ല എന്ന് ബോധ്യമുള്ള യേശുവിന്റെ നുണകൾ തപ്പി നടന്ന യുക്തിവാദികളുടെ “യുക്തിയെ” എങ്ങനെ വിലയിരുത്തണം എന്ന് നിങ്ങൾ തന്നെ തിരിച്ചറിയുക .
ഇപ്പോൾ ഈ വിഡിയോയിൽ എത്ര ബാലിശമായി ബൈബിളിന്റെ രക്ഷാമാർഗത്തെ വിലയിരുത്തുന്നു എന്ന് നോക്കുക . ഒരു ആപ്പിളിന്റെയോ സബര്ജല്ലിയുടെയോ അറ്റം കടിച്ചതിനല്ല ദൈവം മനുഷ്യനെ ശിക്ഷിച്ചത് . വിലക്ക്( warning )മറികടന്നതിനാണ് . നിരവധി വാഹനങ്ങൾ ഒഴുകുന്ന നിരത്തുകളിൽ red light കത്തുമ്പോൾ വാഹനം നിർത്തുക എന്നത് നിയമം ആണ് . അത് ജനങ്ങളുടെ സൗകര്യത്തിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് . അത് അവഗണിക്കുന്നവർക്ക് “അവർ ജീവനോടെ ഉണ്ടെങ്കിൽ “ശിക്ഷയും ഉറപ്പാണ് . ഇതിൽ എല്ലാം എത്രയോ വലുതാണ് ദൈവം ചെയ്തത് . തോട്ടത്തിലുള്ള സകലവും നിങ്ങൾക്ക് അനുഭവിക്കാം . നടുക്ക് നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഒഴികെ . ആ വിലക്ക് ദൈവത്തിന്റെ വിലക്കാണ് . അതിന്റെ പിറകിലുള്ള ഭവിഷ്യത്തുകൾ നന്നായി അറിയുന്ന ദൈവം മനുഷ്യനെ വിലക്കി . ആ കല്പ്പനയുടെ ലംഘനം ആണ് ഏദനിൽ നടന്നത് . ആപ്പിളിന്റെ അറ്റം കടിച്ചതിനല്ല ദൈവം മനുഷ്യനെ ശിക്ഷിച്ചത് . അതിന് കൊടുത്ത മറുവിലയാണ് “യേശുവിന്റെ ഹൃദയരക്തം “. മനുഷ്യവർഗത്തിന് കാൽവരി കുരിശ് മോചനം പ്രഖ്യാപിച്ചു . എന്നാൽ അത് ഏറ്റെടുക്കേണ്ടത് തിരിച്ചറിവ് വന്ന ഓരോ പാപിയുടെയും ഉത്തരവാദിത്വം ആണ് . അതാണ് ഇന്നും മനുഷ്യൻ പാപിയാണെന്ന് കരഞ്ഞുകൊണ്ട് ദൈവത്തെ വിളിക്കുന്നത് . അത് ഭൂമിയിൽ മനുഷ്യനുള്ളടത്തോളവും അല്ലെങ്കിൽ യേശുവിന്റെ മടങ്ങിവരവ് വരെയും തുടർന്നുകൊണ്ടേയിരിക്കും . ദൈവത്തിന് തെറ്റ് പറ്റുകയില്ല . പകുതി മാത്രം അറിയുന്ന മനുഷ്യനാണ് തെറ്റ് പറ്റുന്നത് . മരണവും നിത്യജീവിതവും ദൈവം മനുഷ്യന് വെച്ചിട്ടുള്ളതാണ് . അത് മറന്നുപോകരുത് .
ദൈവം സഹായിക്കട്ടെ .