Biju Abraham Atlanta.
ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ .
തകർത്ത ഇടിയുടെ മുഴക്കം പോലെ .
പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ .
അഗ്നിനാവായി നീ പതിക്കുകെന്നിൽ .
ഒരു കൃപയിൻ മഴയായി നീ പെയ്‌തിറങ്ങു ……(2)
നിറയട്ടെ ഞാൻ ഇന്ന് നിൻ ആത്മാവിനാൽ .
തെളിയട്ടെ നിന്മുഖം എന്നിൽ നന്നായ്
എൻ ഹൃദയത്തിൻ പലകയിൽ നീ കുറിക്കു …
നിൻ സ്നേഹ സന്ദേശത്തിൻ പല്ലവികൾ .
ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ ….(2)
വചനത്തിൻ ശക്തി വെളിപ്പെടട്ടെ
ദേശമെങ്ങും അത് മുഴങ്ങിടട്ടെ
യേശുവിൻ നാമം ഉയർന്നിടട്ടെ
അത് ജയത്തിന്റെ ഗീതമായി മുഴങ്ങീടട്ടെ .
ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങു …….(2)
നിൻ ആത്മാവിനാൽ ജനം സൗഖ്യമാകാൻ
പാപത്തിൽ നിന്നവർ ഓടിമാറാൻ
ക്രൂശിന്റെ സാക്ഷികളായി തീർന്നീടുവാൻ .
വിടുതലിൻ ശക്തി വെളിപ്പെടുവാൻ .
ഒരു കൃപയിൻ മഴയായി നീ പെയ്തിറങ്ങൂ …..(2)