Biju Abraham Atlanta.
യുക്തിക്കും , ശാസ്ത്രത്തിനും നിരക്കാത്ത ഒരു പ്രസ്താവന . നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടുകിട്ടുന്ന അറിവുകളാണ് ശാസ്ത്രത്തിന് ( ലോകത്തിന് ) വേണ്ടത് . എന്നാൽ ദൈവമക്കൾ കാണാതെ വിശ്വസിക്കുന്നവർ ആണ് അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം . അവിടെയാണ് ദൈവപ്രവർത്തിയുടെ മാഹാത്മ്യം വെളിപ്പെടുന്നത് .ഒന്നും അറിയാത്ത “എന്നെയാണ് “ദൈവത്തിന് ആവശ്യം .തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിവില്ലാത്ത ഒരു ഇയ്യോബിന് അറിയാമായിരുന്നത് ഒരു കാര്യം മാത്രം . : 🙏” ഞാൻ നിന്നെ കുറിച്ചു ഒരു കേഴ്‌വി മാത്രമേ കെട്ടിരുന്നുള്ളൂ . ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു .”🙏 ഇയ്യോബ് തനിക്കുവന്ന എല്ലാ പരീക്ഷകളെയും ജയിച്ചത് നിനക്ക് ഒടുവിൽ ഒരു ജയം ഉണ്ട് എന്ന് ദൈവം പറഞ്ഞത് കൊണ്ടല്ല . എന്നാൽ തനിക്ക് എന്ത് ഭവിച്ചാലും വിടുവിക്കാൻ ശക്തനായി ഒരു ദൈവം ഉണ്ട് എന്നവൻ കാണാതെ വിശ്വസിച്ചു . എല്ലാവരും എതിരായി വരുമ്പോൾ , എല്ലാം പ്രതികൂലം ആകുമ്പോൾ , എല്ലാ അറിവുകളും തെളിവുകളുമായി നിന്ന് വെല്ലുവിളിക്കുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു കൊള്ളുക ദൈവം നിനക്കായ് കരുതികൊള്ളും തീർച്ച . അബ്രഹാം തന്റെ ഏകജാതനായ മകന് വേണ്ടി നിർമ്മിച്ച യാഗപീഠത്തിൽ അത് വെളിപ്പെട്ടു . തീച്ചൂളയിൽ അറിയപ്പെട്ട എബ്രായ യുവാക്കളിൽ അത് വെളിപ്പെട്ടു . മരിച്ചു നാറ്റം വെച്ച ലാസറിന്റെ കല്ലറയിലും അത് വെളിപ്പെട്ടു . ഭക്തന്റെ കഠിന വേദനകളും ശോധനകളും അവന്റെ വിജയ ദിനത്തിൽ അവൻ അണിയേണ്ട മെഡലുകൾ ആണ് . ആ വിജയം തീർച്ചയായും തിളക്കം ഉള്ളതായിരിക്കും .നമുക്ക് അസാധ്യം എന്നത് ദൈവത്തിന് സാധ്യം എന്ന് കാണാതെ വിശ്വസിക്കുക . ദൈവം എല്ലാം നന്നായി ചെയ്യും . ഇന്ന് കാണുന്ന ഈ കാർമേഘങ്ങൾക്ക് അപ്പുറം തെളിയുവാൻ പോകുന്ന ഒരു മഴവില്ലിനെ ഞാൻ എന്റെ വിശ്വാസകണ്ണുകളാൽ കാണുന്നു . അന്തിമ വിജയം നമുക്ക് മാത്രം .