ജീവ സാക്ഷി ( കവിത )⛓️‍💥


Biju Abraham Atlanta.


കഠിന ഭാരം വലിച്ചു മുതുകൊടിഞ്ഞ മനുഷ്യ ജന്മമെ .
നിനക്കുവേണ്ടി ചൊരിഞ്ഞതല്ലേ യേശുവിൻ രക്തം .
നീ വഹിച്ച പാപ ഭാരം എടുത്തുമാറ്റി ,നിൻ നുകം അഴിച്ചു സ്വതന്ത്രമായ് വിട്ട സ്നേഹമെ .
സീമയറ്റ ദൈവ സ്നേഹം ഏറ്റുവാങ്ങി നീ പാരിലെങ്ങും പറന്നുയരൂ ഒരു സ്നേഹവാഹിയായ് .
ഞരങ്ങിവീണു വീഥികളിൽ ഇഴഞ്ഞു നീങ്ങുന്നോർ ചങ്ങലകൾ
അഴിച്ചുമാറ്റി ജീവൻ പകരുവാൻ .
സത്യ സുവിശേഷത്തിൻ ദൂതു വാഹിയായ് ,
പറന്നുയർന്നു പാരിലെങ്ങും സ്നേഹം ഓതുവാൻ ,
ജീവനുള്ള യേശുനാഥൻ സാക്ഷിയായിടൂ .
🕊🕊🕊🕊

Leave a comment