BijuAbrahamAtlanta
മനുഷ്യന്റെ ഉൽപ്പത്തി മുതൽ അവനുമായി നിത്യ സംസർഗം ആഗ്രഹിക്കുന്ന “കരുതൽഉള്ളസത്യദൈവത്തെയാണ്” വിശുദ്ധ ബൈബിൾപരിചയപ്പെടുത്തുന്നത് . ഏദനിൽ അത് നാം കാണുന്നു . മനുഷ്യന്റെ വീഴ്ചയിലും അവനെ തേടി വരുന്ന ദൈവം . സ്വർഗ്ഗ മഹിമകളെ വിട്ട് മനുഷ്യന്റെ വിമോചനത്തിനായി കാൽവറി കുരിശിലേക്ക് താണിറങ്ങുന്ന ദൈവം . മനസ്സിന്റെ സമനില തെറ്റി ശവക്കല്ലറകൾ പാർപ്പിടം ആക്കിയ ഗദര ദേശത്തെ ഭൂത ഗ്രസ്തനെ “തേടിയെത്തി”രക്ഷിക്കുന്ന ദൈവ സ്നേഹം . ജീവൻ നഷ്ട്ടപ്പെട്ട് കല്ലറക്കുള്ളിൽ ഒതുങ്ങിയ ലാസറിനെ ജീവനിലേക്കു മടക്കി വരുത്തുവാൻ ആ സ്ഥലത്തേക്ക്കടന്നുവന്നദൈവസ്നേഹം .ജഡീകാസക്തികളിൽ മതി മറന്ന് ഈ ലോകത്തിനായി ദാഹിക്കുന്ന പാപിനിയായ സ്ത്രീയെ തേടിയെത്തി അവൾക്ക് ജീവന്റെ ജലം നല്കി വീണ്ടെടുത്ത ദൈവം . സമൂഹം പാളയത്തിനു പുറത്തു നിർത്തിയിരുന്ന കുഷ്ട്ട രോഗികൾ , പരസഹായം വേണ്ടിയിരുന്ന പക്ഷവാതക്കാർ , അന്ധന്മാർ , എല്ലാ വൈദ്യന്മാരും കൈവിട്ടിരുന്ന രക്തസ്രവക്കാരി ആയിരുന്ന സ്ത്രീ ……..ഇവരൊക്കെ ഈ ദൈവത്തിന്റെ സ്വാന്തന സ്‌പർശം അനുഭവിച്ച “മനുഷ്യ വർഗ്ഗത്തിന്റെ വിവിധ പ്രതിനിധികൾ “ആണ് . തേടിയെത്തുന്ന ദൈവം .
പുരുഷാരത്തിന്റെ തിരക്കിൽ നമുക്ക് യേശുവിനെ കാണുവാൻ പ്രയാസമാണ് . എന്നാൽ അവനെ കാണുവാൻ കാട്ടത്തി മുകളിൽ കയറിയിരുന്ന സഖായിയെ ദർശിച്ച ദൈവം നമ്മുടെ കുറവ് അറിഞ്ഞു നമ്മെ തേടിയെത്തുക തന്നെ ചെയ്യും . ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ അവൻ അടുത്തുവരും . എങ്ങനെ മുൻപോട്ടു പോകും എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ശക്തമായ ചെങ്കടൽ നിനക്ക് മുൻപിൽ രണ്ടായി പിളർന്ന് ഒരു “പുതുവഴി “തെളിഞ്ഞു വരും . ആ വഴി ദൈവ സ്നേഹികൾക്ക് അനുഗ്രഹമാണ് . എന്നാൽ ദൈവനിഷേധികൾക്ക് നാശത്തിന് കാരണവും ആകും . ദൈവത്തെ സത്യമായും അറിയുവാൻ ശുദ്ധ മനഃസാക്ഷിയോടെ അവനെ തിരയുന്നവരെ തേടി എത്തുന്ന സർവശക്തനായ ദൈവം ആണ് യേശുക്രിസ്തു . അവൻ നമ്മെ തേടി വീണ്ടും വരുന്നു . നിത്യ രാജാവായി തന്റെ സഭായാം മണവാട്ടിയെ ചേർത്തുകൊള്ളാൻ .
ഒരുങ്ങി നിൽക്കുന്നവർ ഭാഗ്യശാലികൾ തന്നെ .
ദൈവം സഹായിക്കട്ടെ .