Biju Abraham Atlanta .
ഈ കുളക്കരയിൽ എത്ര നാളായി ഞാൻ കാത്തിരിക്കേണം …..
സൗഖ്യംആകുവാൻ …
വിടുതൽപ്രാപിക്കാൻ .
നിൻ കൃപയിൻ വല്ലഭത്വം
തിരിച്ചറിയുവാൻ .
ഈ കുളകരയിൽ ……
നിവർന്നു നിൽക്കാൻ കഴിവില്ലാത്ത ഭാഗ്യ ഹീനൻ ഞാൻ ……
ഏറിയ ദുഖത്താൽ വീണു പോയി ഞാൻ.
എൻ നിലവിളിക്ക്മുൻപിൽ നീ കൺതുറക്കില്ലേ …
സൗഖ്യമാക്കും നിൻ കരം
നീട്ടിടില്ലേ ….
ഈ കുളക്കരയിൽ എത്ര നാളായി ഞാൻ കാത്തിരിക്കേണം …..(2)
എനിക്ക് മുൻപിൽ രോഗികൾ സൗഖ്യം ആകുന്നു .
നിരാശയിൻ കിടക്കയിൽ ഞാൻ തളർന്നു പോകുന്നു .
ആശ മാറി നിരാശ എന്നെ മൂടിടും നേരം
യേശു നാഥൻ വാക്കുകൾ മുഴങ്ങി എൻ കാതിൽ .
ഈ കുളക്കരയിൽ എത്രനാൾ ഞാൻ കാത്തിരിക്കേണം …..(2)
സൗഖ്യമാകുവാൻ നിനക്ക് മനസ്സാകുന്നുവോ .
എത്ര നാളായി നീ വലഞ്ഞു ,അലഞ്ഞു എന്നാലും
എന്റെ വാക്കിനാൽ നിനക്ക് സൗഖ്യം
വന്നീടും .
എന്റെ വാക്കിനാൽ നീ നൃത്തം ചെയ്തിടും .
ഈ കുളക്കരയിൽ എത്രനാൾ ഞാൻ കാത്തിരിക്കേണം ……(2)